Saturday, July 20, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | ജൂൺ 15 | ശനി ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | ജൂൺ 15 | ശനി ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

നമുക്കും തണൽമരങ്ങൾ ആകാം
——————————————————–

ഒരച്ഛനും മകനും കപ്പൽ യാത്രയിലായിരുന്നു. ശക്തമായ കടൽക്ഷോഭത്തിൽ അവരുടെ കപ്പൽ തകർന്നു. ഒരു തടിക്കഷണത്തിൽ പിടിച്ചു കിടന്ന് പിതാവ് തീരത്തണഞ്ഞു. മകനെ അന്വേഷിച്ചപ്പോൾ അധികം അകലത്തല്ലാതെ ഒരു പാറക്കെട്ടിൽ മുറുകെപ്പിടിച്ചു കിടക്കുന്ന മകനെയാണദ്ദേഹം കണ്ടത്. നീന്തിച്ചെന്ന്, തൻ്റെ കൈകളിൽ അവനെ കോരിയെടുത്തിട്ടദ്ദേഹം ചോദിച്ചു: “തിരമാലകൾ ആഞ്ഞടിച്ചപ്പോഴും, പാറക്കെട്ടിന്മേൽ പിടിച്ചു കിടക്കുവാൻ നിനക്കു പേടി തോന്നിയില്ലെ?” മകൻ പറഞ്ഞു: “ഇല്ല, തിരമാല എത്ര ശക്തമാണെങ്കിലും, അതിന് ഈ പാറയെ ഒന്നും ചെയ്യാൻ കഴിയില്ലെന്നെനിക്കറിയാമായിരുന്നു”.

പിടിവള്ളികളുടെ ബലം ജീവനു തുണയാകാം. എന്നാൽ, പിടിക്കുന്നവൻ്റെ ആത്മബലം മാത്രമേ, അവൻ്റെ ജീവിതത്തിനു തുണയാകൂ. ഓരോ ദുരന്തത്തിലും നമുക്കു പിടിച്ചു നിൽക്കാനുള്ള ഒരഭയം എവിടെയെങ്കിലും ശേഷിക്കുന്നുണ്ടാകും. അവ കണ്ടെത്താനും ഉപയോഗിക്കാനും കഴിയുകയാണാവശ്യം. നാം അനുഭവിച്ച അത്യാഹിതങ്ങളുടെ ആഘാതമല്ല, കണ്ടെത്തിയ അഭയസ്ഥാനങ്ങളുടെ സുരക്ഷിതത്വമാണ് നമ്മുടെ മുമ്പോട്ടുള്ള യാത്രയ്ക്ക് തുണയാകേണ്ടത്.

പിടിച്ചു കിടക്കേണ്ടത് പച്ചില ചില്ലകളിലല്ല, പാറക്കെട്ടുകളിലാണ്. കാരണം, അവയ്ക്കേ സ്വയപ്രതിരോധശേഷി ഉണ്ടാകൂ. മറ്റുള്ളവർക്ക് തണലാകണമെങ്കിൽ, നാം തന്നെ മരങ്ങളാകണം. പൂച്ചെടികൾക്കു്, ഒരിക്കലും ആർക്കും തണലേകാനാകില്ല. മരങ്ങൾക്കു മാത്രമേ അതിനാകൂ. നമുക്കും തണൽ മരങ്ങളാകാം.

സർവ്വശക്തൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments