Sunday, April 12, 2026
Homeകേരളംനിയമനത്തട്ടിപ്പ് കേസ്:കയ്പമംഗലത്ത് സ്കൂള്‍ മാനേജര്‍ അറസ്റ്റില്‍`*

നിയമനത്തട്ടിപ്പ് കേസ്:കയ്പമംഗലത്ത് സ്കൂള്‍ മാനേജര്‍ അറസ്റ്റില്‍`*

തൃശൂര്‍: നിയമനത്തട്ടിപ്പ് കേസില്‍ കൂരിക്കുഴി എഎംയുപി സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍. വലപ്പാട് കോതകുളം സ്വദേശി പ്രവീണ്‍ വാഴൂര്‍ (49) ആണ് അറസ്റ്റിലായത്.

ഇതേ സ്‌കൂളിലെ ഏഴ് അധ്യാപികമാരാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവരെ നിയമിക്കുകയോ നിയമനം നടത്തിയവര്‍ക്ക് ശമ്പളമോ ലഭിക്കാതായതോടെയാണ് അധ്യാപികമാര്‍ പരാതി നല്‍കിയത്. 2012 മുതല്‍ ഇയാള്‍ പലരില്‍ നിന്നായും പണം കൈപ്പറ്റിയിട്ടുണ്ട്.

കയ്പമംഗലം പൊലീസ്സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ നാല്കേസുകള്‍ എടുത്തിട്ടുണ്ട്. 406, 420,340 ഐപിസി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.കയ്പമംഗലംപൊലീസ് ഇന്‍സ്‌പെക്ടര്‍ എംഷാജഹാന്‍, എസ്‌ഐ മാരായ എന്‍ പ്രദീപ്, സജിപാല്‍, സിയാദ്, ഷെറീഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com