Monday, February 9, 2026
Homeകേരളംമഴക്കുഴിയിൽ വീണ് രണ്ടര വയസുകാരി മരണപ്പെട്ടു

മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരി മരണപ്പെട്ടു

മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരി മരിച്ചു.തിരുവനന്തപുരം അടയമൺ വയ്യാറ്റിൻകര വെള്ളാരംകുന്ന് വീട്ടിൽ രാജീവ്– വർഷ ദമ്പതികളുടെ മകൾ രൂപ രാജീവ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ വീടിന്റെ പുറകുവശത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കവേയാണ് അപകടം.

രണ്ടരയടി താഴ്ചയുള്ള മഴക്കുഴിയിലാണ് കുഞ്ഞ് വീണത്. തുടർന്ന് സഹോദരൻ അമ്മയെ വിവരം അറിയിക്കുകയും ഇവർ നടത്തിയ തിരച്ചിലിൽ മഴക്കുഴിയിൽ വീണു കിടക്കുന്നത് കാണുകയുമായിരുന്നു. ഉടനെ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. കഴിഞ്ഞ ദിവസം നിർത്താതെയുള്ള മഴയിൽ കുഴിയിൽ വെള്ളം നിറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com