വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ ശരീരത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. നരഭോജി കടുവയാണ് ചത്തതെന്ന് സ്ഥിരീകരിച്ചു.
ഇന്ന് പുലര്‍ച്ചെ 2.30 ഓടെ ആണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു. കടുവയെ വെടിവെച്ച് കൊന്നതല്ലെന്ന് സിസിഎഫ് പറഞ്ഞു. കടുവയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു.



