Sunday, October 4, 2026
Homeഇന്ത്യബീഹാറിൽ ടെറസ്സിലിരുന്നു പഠിച്ച പെൺകുട്ടിയെ കുരങ്ങൻ തള്ളിയിട്ടു : തലയ്ക്കു ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മരിച്ചു

ബീഹാറിൽ ടെറസ്സിലിരുന്നു പഠിച്ച പെൺകുട്ടിയെ കുരങ്ങൻ തള്ളിയിട്ടു : തലയ്ക്കു ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മരിച്ചു

കുരങ്ങൻ വീടിന് മുകളിൽ നിന്ന് തള്ളിയിട്ട് പത്താം ക്ളാസു കാരിക്ക് ദാരുണാന്ത്യം. ബീഹാറിലെ സിവാൻ ജില്ലയിലെ ഭഗവാൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഘർ ഗ്രാമത്തിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പ്രിയ കുമാരി എന്ന വിദ്യാർത്ഥിയാണ് മരിച്ചത്.

മെട്രിക്കുലേഷൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന  പ്രിയ കുമാരി വീടിന്റെ ടെറസിലിരുന്ന് പഠിക്കുമ്പോഴായിരുന്നു കുരങ്ങൻമാർ ആക്രമിച്ചത്. കുട്ടി പഠിച്ചുകൊണ്ടിരുന്നപ്പോൾ കുരങ്ങൻമാർ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയതായി കണ്ടു നിന്നവർ പറഞ്ഞു.ഭയന്നു പോയ കുട്ടി ആളുകൾ ബഹളം വച്ചതോടെ ധൈര്യം സംഭരിച്ച് താഴേക്കുള്ള പടിക്കെട്ട് ലക്ഷ്യമാക്കി ഓടുന്നതിനിടെ ഒരു കുരങ്ങൻ തള്ളി താഴെയിടുകയായിരുന്നു. തലയുടെ പിൻ ഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും പരിക്കേറ്റ കുട്ടി ബോധരഹിതയായി. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

അതേസമയം കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്താൻ കുടുംബാംഗങ്ങൾ വിസമ്മതിച്ചെന്നും, ആർക്കും എതിരെ പരാതി നൽകിയിട്ടില്ലെന്നും ഭഗവാൻപൂർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) സുജീത് കുമാർ ചൗധരി പറഞ്ഞു. കുറച്ചുകാലമായി കുരങ്ങുൻമാരുടെ ശല്യം പ്രദേശത്ത് രൂക്ഷമാണെന്നും അവരുടെ ആക്രമണാത്മകമായ പെരുമാറ്റമാണ് ഈ മാരകമായ  അപകടത്തിലേക്ക് നയിച്ചതെന്നും നാട്ടുകാർ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ