Monday, June 16, 2025
Homeകേരളംമലപ്പുറം കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് അറസ്റ്റ് ചെയ്തു

മലപ്പുറം കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് അറസ്റ്റ് ചെയ്തു

മലപ്പുറം —കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ കൈക്കൂലിയുമായി  വിജിലൻസ് പിടിയില്‍. കൈക്കൂലിയായി വാങ്ങിയ നാല്‍പ്പതിനായിരം രൂപയുമായി കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി സനില്‍ ജോസാണ് വിജിലന്റസിന്റെ പിടിയിലായത്. ഇടനിലക്കാരനില്‍നിന്ന് ഇരുപതിനായിരം രൂപയും പിടിച്ചെടുത്തു. ഭൂമി രജിസ്റ്റര്‍ ചെയ്യാനെത്തിയ കൊണ്ടോട്ടി വലിയ പറമ്പ് സ്വദേശിയില്‍നിന്നാണ് ആധാരമെഴുത്തുകാരനും സബ് രജിസ്ട്രാറും ചേര്‍ന്ന് കൈക്കൂലി വാങ്ങിയത്.

ഭൂസ്വത്തിന്റെ ഒരു ശതമാനത്തില്‍ പണമടച്ച് പ്രമാണം ചെയ്യേണ്ടതിന് പകരം മുദ്രപത്രമടക്കം ഒരുലക്ഷത്തി മുപ്പ്ത്തിയാറായിരം രൂപയാവുമെന്ന് തെറ്റിദ്ധരിപ്പിച്ചു. പക്ഷെ ഇതെല്ലാം തൊണ്ണൂറായിരം രൂപയ്ക്ക് ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. വിവരം വിജിലന്റ്‌സിനെ അറിയിച്ചു. അവര്‍ നല്‍കിയ പണവുമായെത്തി രജ്സ്ര്ടാര്‍ക്കു നല്‍കി. രജിസ്ട്രാര്‍ കയ്യോടെ പിടിയില്‍. അധാരമെഴുതിയയാളെ പിടികൂടാനായിട്ടില്ല. പക്ഷെ ഇടനിലക്കാരനായ ക്ലര്‍ക്ക് മുണ്ടുവളപ്പില്‍ ബഷീര്‍ പണവുമായി പിടിയിലായി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ