Tuesday, September 1, 2026
Homeകേരളംലൈംഗികാതിക്രമ കേസിൽ ഇടവേള ബാബു അറസ്റ്റിൽ

ലൈംഗികാതിക്രമ കേസിൽ ഇടവേള ബാബു അറസ്റ്റിൽ

ലൈംഗികാതിക്രമ കേസിൽ ഇടവേള ബാബു അറസ്റ്റിൽ. മുൻ‌കൂർ ജാമ്യം ഉള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും. പത്തു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യലിനുശേഷം ഒരു മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ആലുവ സ്വദേശിയുടെ പരാതിയിൽ കൊച്ചിയിലെ എസ്ഐടി ഓഫീസിൽ ഹാജരാകാൻ നടന് നോട്ടീസ് നൽകിയിരുന്നു. അമ്മയിൽ അം​ഗത്വം പൂരിപ്പിക്കുന്നതിനിടെ മോശമായി പെരുമാറിയെന്നാണ് കേസ്.ബലാത്സം​ഗം, സ്ത്രീതത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള കേസുകളാണ് നടനെതിരെ എറണാകുളം ടൗൺ നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അമ്മ സംഘടനയുടെ അഗത്വവുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കുന്നതിനായി ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയിൽ ഓ​ഗസ്റ്റ് 28ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു.കേസിൽ നടന്റെ ഫ്ലാറ്റിൽ പരാതിക്കാരിയെ എത്തിച്ച് അന്വേഷണം നടത്തിയിരുന്നു.

ഇടവേള ബാബുവിനുൾപ്പെടെ ഏഴ് പേർക്കെതിരെയായിരുന്നു നടി പരാതി നൽകിയത്. എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. ജയസൂര്യ, മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള രാജു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെ ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം ഉന്നയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ