Sunday, October 13, 2024
Homeകേരളംനടന്മാർക്കെതിരെ പീഡന പരാതി നൽകിയ നടി പോക്സോ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു

നടന്മാർക്കെതിരെ പീഡന പരാതി നൽകിയ നടി പോക്സോ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു

എറണാകുളം: നടന്മാരായ മുകേഷ്, ജയസൂര്യ എന്നിവർക്കെതിരെ പീഡന പരാതി നൽകിയ നടി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. നടിക്കെതിരെ ബന്ധു നൽകിയ പോക്സോ കേസിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. നടിക്കെതിരെ ബന്ധുവായ യുവതി നൽകിയ പരാതിയിൽ പോക്സോ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

താൻ നിരപരാധിയാണെന്നും കേസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന നിർദ്ദേശം നൽകണമെന്നുമാണ് നടിയുടെ ആവശ്യം. കേസിലെ ആരോപണവിധേയരും അന്വേഷണ സംഘവുമാണ് അജ്ഞാത കേസിനു പിന്നിലെന്നുമാണ് നടിയുടെ ആരോപണം. അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയമുണ്ടെന്നും മുൻകൂർ ജാമ്യം വേണമെന്നും നടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

ആലുവ സ്വദേശിനിയായ നടിക്കെതിരെ കഴിഞ്ഞ ദിവസമാണ് ബന്ധു പരാതി നൽകിയത്. മുകേഷ്, ജയസൂര്യ, എന്നിവരടക്കം ഏഴ് പേർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ കേസിൽ നടപടികൾ പുരോ​ഗമിക്കുന്നതിനിടെ ആയിരുന്നു പരാതിയുമായി ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി എത്തിയത്.

സിനിമയുടെ ഒഡിഷനിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് തന്നെ ചെന്നൈയിലെത്തിച്ച് സെക്സ് മാഫിയക്ക് മുന്നിൽ കാഴ്ച വച്ചുവെന്നാണ് ബന്ധുവായ 26-കാരി നൽകിയ പരാതി. തന്റെ 16-ാം വയസിലായിരുന്നു സംഭവം.

ചെറിയൊരു അഡ്ജസ്റ്റ്മെന്റ് ചെയ്താൽ ഭാവി സുരക്ഷിതമാകുമെന്നായിരുന്നു നടി പറഞ്ഞത്. ഇതിന് വിസ്സമതിച്ച പെൺകുട്ടി ബഹളം വച്ച് ഹോട്ടലിൽ നിന്ന് ഇറങ്ങിപ്പോന്നെയെന്നുമാണ് പരാതിയിൽ പറയുന്നത്.കുറെ പെൺകുട്ടികളെ നടി ലൈംഗിക അടിമകളാക്കിയെന്നും സെക്സ് മാഫിയയുടെ ഭാഗമാണ് നടിയെന്നും മൂവാറ്റുപുഴ സ്വദേശിനിയായ പെൺകുട്ടി ആരോപണം ഉന്നയിച്ചു.

സംഭവത്തിൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുൻകൂ‍ർ ജാമ്യാപേക്ഷയുമായി നടി ഹൈക്കോടതിയെ സമീപിച്ചത്. നടിയുടെ ഹർജി വൈകാതെ ​പരിഗണിക്കാനാണ് സാധ്യത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments