Tuesday, September 1, 2026
Homeഅമേരിക്കസൗത്ത് ഫ്ലോറിഡ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ എട്ടുനോമ്പ് പെരുന്നാളും കൺവെൻഷനും സെപ്റ്റംബർ...

സൗത്ത് ഫ്ലോറിഡ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ എട്ടുനോമ്പ് പെരുന്നാളും കൺവെൻഷനും സെപ്റ്റംബർ 1 മുതൽ 8 വരെ

ജോർജ് തുമ്പയിൽ

സൗത്ത് ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ (3301 N 72ND AVE, HOLLYWOOD, FLORIDA – 33024 (ഈ വർഷത്തെ എട്ടുനോമ്പ് പെരുന്നാളും കൺവെൻഷനും സെപ്റ്റംബർ 1 ചൊവ്വാഴ്ച വൈകുന്നേരം മുതൽ സെപ്റ്റംബർ 8 ചൊവ്വാഴ്ച വരെ ഭക്തിനിർഭരമായി ആചരിക്കുന്നു.

വിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥതയിൽ നടത്തുന്ന നോമ്പ് ആചരണത്തിലും പെരുന്നാൾ ശുശ്രൂഷകളിലും പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ദൈവനാമത്തിൽ ക്ഷണിക്കുന്നതായി വികാരി ഫാ. ഡോ. ജോസഫ് വർഗീസ് അറിയിച്ചു.

സജി സാമുവൽ / ഡെൻസി & ഫാമിലിയാണ് ഈ വർഷത്തെ തിരുനാളിന്റെ സ്പോൺസേഴ്സ് .

പെരുന്നാൾ & കൺവെൻഷൻ സമയക്രമം:

സെപ്റ്റംബർ 1 (ചൊവ്വ): വൈകുന്നേരം 5:30-ന് കൊടിയേറ്റ്, 6:00-ന് മാതാവിനോടുള്ള യാചനകളും ഗാനങ്ങളും, 6:30-ന് സന്ധ്യാ നമസ്കാരവും മധ്യസ്ഥ പ്രാർത്ഥനയും, 7:30-ന് ധ്യാനം, (ഫാ. സന്തോഷ് തോമസ്), 8:00-ന് ആശീർവാദം, നേർച്ച.

സെപ്റ്റംബർ 2 (ബുധൻ) മുതൽ സെപ്റ്റംബർ 6 (ഞായർ) വരെ: വൈകുന്നേരം 6:00-ന് മാതാവിനോടുള്ള യാചനകളും ഗാനങ്ങളും, 6:30-ന് സന്ധ്യാ നമസ്കാരവും മധ്യസ്ഥ പ്രാർത്ഥനയും, 7:30-ന് ധ്യാനം (ബുധൻ, വ്യാഴം ദിവസങ്ങളിൽ ഫാ. സന്തോഷ് തോമസ്), വെള്ളി (ഡോ. ജിമോൾ തോമസ് ജോർജ്), ശനി (ഡീക്കൻ ഡോ. സിജു ഏലിയാസ്) ഞായർ (ഫാ. ഡോ. ജോസഫ് വർഗീസ്) എന്നിവർ നേതൃത്വം നൽകും. 8:00-ന് ആശീർവാദം, നേർച്ച.

സെപ്റ്റംബർ 7 (തിങ്കൾ): വൈകുന്നേരം 6:00-ന് സന്ധ്യാ പ്രാർത്ഥന, 6:30-ന് വിശുദ്ധ മൂന്നിമ്മേൽ കുർബാന (കാർമ്മികത്വം: ഫാ. ഗീവർഗീസ് ജേക്കബ് ചാലിശ്ശേരി, ഫാ. ആകാശ് പോൾ, ഫാ. ഡോ. ജോസഫ് വർഗീസ്), 8:00-ന് പ്രദക്ഷിണം, 8:30-ന് ആശീർവാദം, നേർച്ചവിളമ്പ്, കൊടിയിറക്കൽ .

കൂടുതൽ വിവരങ്ങൾക്ക് :

വികാരി: ഫാ. ഡോ. ജോസഫ് വർഗീസ് – (845) 242-8899

സെക്രട്ടറി: നിബു പുത്തേത്ത് – (954) 892-4747

ട്രഷറർ: ജിനോ കുര്യാക്കോസ് – (954) 415-6141

വാർത്ത: ജോർജ് തുമ്പയിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ