Sunday, March 15, 2026
Homeകേരളംതാമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളുടെ പ്ലസ് വൺ പ്രവേശന നടപടികൾ ഓൺലൈൻ വഴി ആക്കാൻ നിർദ്ദേശം

താമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളുടെ പ്ലസ് വൺ പ്രവേശന നടപടികൾ ഓൺലൈൻ വഴി ആക്കാൻ നിർദ്ദേശം

കോഴിക്കോട്:  താമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളുടെ പ്ലസ് വൺ പ്രവേശന നടപടികൾ ഓൺലൈൻ വഴി ആക്കാൻ പൊലീസ് ഇതിനായി നിയമവശം പരിശോധിക്കുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ഓൺലൈൻ വഴി പ്രവേശനം നടത്താൻ പൊലീസ് വിദ്യാഭ്യാസ വകുപ്പിനോട് അവശ്യപ്പെട്ടത്. അഡ്മിഷന് ഇന്ന് പുറത്തിറക്കാൻ ആയിരുന്നു തീരുമാനം.

പ്രശ്ന സാധ്യത കണക്കിലെടുത്താണ് ഓൺ ലൈൻ വഴി അഡ്മിഷൻ നടത്താൻ പോലീസ് വിദ്യാഭ്യാസ വകുപ്പിനോട് അവശ്യപ്പെട്ടത്. താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്ലസ്‌വൺ അഡ്മിഷൻ നേടാൻ ഹൈക്കോടതിയുടെ അനുമതി നൽകിയിരുന്നു. ഇതിനായി വിദ്യാർത്ഥികളെ ഒരുദിവസത്തേക്ക് വിട്ടയക്കാനും കോഴിക്കോട് ഒബ്‌സർവേഷൻ ഹോം സുപ്രണ്ടിന് നിർദേശം നൽകിയിരുന്നു.

രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമയം. ഇതിൽ മൂന്നു കുട്ടികൾക്ക് അലോട്ട്മെന്റ് ലഭിച്ചത് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലാണ്. പോലീസ് സംരക്ഷണത്തോടെ ആയിരിക്കും കുട്ടികൾ സ്കൂളിലെത്തുക അതേസമയം കുട്ടികൾക്ക് പ്രവേശനം നൽകരുതെന്ന് യൂത്ത് കോൺഗ്രസ് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ കണ്ട് ആവശ്യപ്പെട്ടു.

സ്വഭാവ സർട്ടിഫിക്കറ്റിൽ മോശം പരാമർശമുള്ളവർക്ക് പ്രവേശനം നൽകിയാൽ അത് സ്കൂളിൻ്റെ സൽപേരിന് കളങ്കമാകുമെന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com