Saturday, July 27, 2024
Homeകേരളംകോഴിക്കോട് ജില്ലാ ജയിലിൽ സംഘർഷത്തെ തുടർന്ന് തടവുകാരും ജയിൽ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി, അഞ്ചു പേർക്ക് പരിക്ക്

കോഴിക്കോട് ജില്ലാ ജയിലിൽ സംഘർഷത്തെ തുടർന്ന് തടവുകാരും ജയിൽ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി, അഞ്ചു പേർക്ക് പരിക്ക്

കോഴിക്കോട്: ജില്ലാ ജയിലിൽ സംഘർഷത്തെ തുടർന്ന് തടവുകാരും ജയിൽ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. മൂന്ന് ജയിൽ ഉദ്യോഗസ്ഥര്‍ക്കും രണ്ട് തടവുകാർക്കും സംഘർഷത്തിൽ പരിക്കേറ്റു. സബ് ജയിലിൽനിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിലാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ഏറ്റുമുട്ടിയത്.

സന്ദർശന സമയം കഴിഞ്ഞതിനെ തുടർന്ന് പ്രതികളിൽ ഒരാളുടെ ബന്ധുക്കളെ കാണാൻ അനുവദിച്ചിരുന്നില്ല. ഇതോടെ തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഏറ്റുമുട്ടുകയുമായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് പാറച്ചാലിൽ അജിത്ത് വർഗീസ് (25), കൊണ്ടോട്ടി മുതുവല്ലൂർ പാറകുളങ്ങര ജിൽഷാദ് (30) എന്നിവരാണ് ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചത്.സംഘർഷത്തിൽ ജയിൽ ഉദ്യോഗസ്ഥന്മാരായ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ രഞ്ജിഷ്, പ്രദീപ്, നിതിൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തടവുകാരെയും ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments