Sunday, April 19, 2026
Homeകേരളംകോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോമറിൽ ഇടിച്ച് രോഗി വെന്തുമരിച്ചു

കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോമറിൽ ഇടിച്ച് രോഗി വെന്തുമരിച്ചു

കോഴിക്കോട് –കോഴിക്കോട് നഗരത്തിലുണ്ടായ അതിദാരുണമായ അപകടത്തിൽ രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോമറിൽ ഇടിച്ച് കത്തി രോഗി വെന്തു മരിച്ചു. പുലർച്ചെ മൂന്നരയോടെയാണ് അപകടം. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കേറ്റു.

മലബാർ മെഡിക്കൽ കോളജിൽ നിന്നും മിംസ് ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്ന രോഗിയെയും കൊണ്ടു പോവുകയായിരുന്നു ആംബുലൻസ്. വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം, ആംബുലൻസ് അടുത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. ആംബുലൻസിൽ കുടിങ്ങിപ്പോയ രോഗിയെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല.

ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ നിന്നും മൂന്നുപേർ പുറത്തേക്ക് തെറിച്ചു വീണു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ഹോസ്പിറ്റൽ അധിക്യതർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com