Saturday, February 7, 2026
Homeകേരളംകൊല്ലത്തു ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നുപേര്‍ മുങ്ങി മരിച്ചു, ഒരു വിദ്യാർത്ഥിയെ കാണാതായി

കൊല്ലത്തു ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നുപേര്‍ മുങ്ങി മരിച്ചു, ഒരു വിദ്യാർത്ഥിയെ കാണാതായി

കൊല്ലം —കൊല്ലം കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശികളായ സബീര്‍, ഭാര്യ സുമയ്യ, ബന്ധു സജീന എന്നിവരാണ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്.

കുളിക്കാനിറങ്ങിയ സജീന വെള്ളക്കെട്ടില്‍ മുങ്ങിത്താഴുകയായിരുന്നു. സജീനയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സബീറും ഭാര്യയും കൂടി വെള്ളക്കെട്ടിലെ ചെളിയില്‍ മുങ്ങിപോവുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സബീറും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങിയത്.

മറ്റൊരു സംഭവത്തിൽ വര്‍ക്കല കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി. വർക്കല ചെറുന്നിയൂർ അമ്പിളിച്ചന്ത ശിവശക്തിയിൽ സുനിലിന്റെയും മായയുടെയും മകൻ അശ്വിനെയാണ് (18) കാണാതായത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ വര്‍ക്കല ഏണിക്കല്‍ ബീച്ചിനും ആലിയിറക്കത്തിനും മധ്യേയായിരുന്നു അപകടം.

സുഹൃത്തുക്കൾക്കൊപ്പം തീരത്ത് ഫുട്ബോൾ കളിച്ച ശേഷം കടലിലിറങ്ങി കുളിക്കവെയാണ് അശ്വിൻ ശക്തമായ തിരയിൽപ്പെട്ടത്. കോസ്റ്റൽ പോലീസും ലൈഫ് ഗാര്‍ഡുകളും ടൂറിസം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. രാത്രിയും തിരച്ചില്‍ തുടരുകയാണ്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com