Saturday, November 9, 2024
Homeഇന്ത്യതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലെന്ന് പറഞ്ഞു,പുരി ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറി

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലെന്ന് പറഞ്ഞു,പുരി ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറി

ഭുവനേശ്വർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലെന്ന് ആരോപിച്ചു   പുരി ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറി. സുചാരിത മൊഹന്തിയെന്ന വനിതാ സ്ഥാനാർത്ഥിയാണ് പിൻമാറിയത്. മത്സരിക്കാൻ പണമില്ലെന്നും  എഐസിസി പണം നൽകുന്നില്ലെന്നും  സുചാരിത തുറന്നടിച്ചു. മെയ് 25 നാണ് പുരിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ്. മെയ് 6 നാണ് നോമിനേഷൻ നൽകാനുളള അവസാന തിയ്യതിയെന്നിരിക്കെ സ്ഥാനാർത്ഥി നടത്തിയ പിൻമാറ്റം കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

കോൺഗ്രസിന്റെ ബാങ്ക് അക്കൌണ്ടുകൾ ഫ്രീസ് ചെയ്ത സാഹചര്യത്തിൽ മത്സരിക്കാൻ പാർട്ടിയിൽ നിന്നും പണം ലഭിച്ചിട്ടില്ലെന്നാണ് ചാരിത മൊഹന്തി പറയുന്നത്. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിൻമാറുന്നുവെന്ന് കാണിച്ച് പാർട്ടിക്ക് വെളളിയാഴ്ച മെയിൽ അയച്ചിരുന്നു. നേരത്തെ മത്സരിക്കുന്നതിന് സംഭാവന സ്വീകരിക്കാൻ ക്രൌണ്ട് ഫണ്ടിംഗ് കാംപെയിൽ ആരംഭിച്ചിരുന്നു. യുപിഐ ക്യൂ ആർ കോഡുകളും സുചാരിത സോഷ്യൽ മീഡിയ അക്കൌണ്ടുകളിലൂടെ പുറത്തുവിട്ടിരുന്നു. എന്നാൽ ഈ രീതിയിലൊന്നും ഫണ്ട് കണ്ടെത്താൻ സാധിക്കാതിരുന്നതോടെയാണ് മത്സരത്തിൽ നിന്നും പിൻമാറുന്നതെന്നും സുചാരിത അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments