സമൂഹ മാധ്യമത്തിലൂടെ കെഎസ്ആര്‍ടിസി യെ അപമാനിച്ച കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സർവീസിൽ നിന്ന് നീക്കി കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ.കാസര്‍ഗോഡ് യൂണിറ്റിലെ ഡ്രൈവറായ ഹരിദാസ് വിയെയാണ് ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടത്. സ്വഭാവ ദൂഷ്യമുള്ള ആളായിരുന്നു ഹരിദാസെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ഇയാളെ ഈ അടുത്ത് അച്ചടക്ക നടപടിയുടെ ഭാഗമായി പിറവത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റത്തിന് പിന്നാലെയാണ് യൂട്യൂബ് ചാനലിലൂടെയുള്ള വീഡിയോയിൽ കെഎസ്ആര്‍ടിസിയെ അപമാനിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹരിദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. പിന്നാലെയാണ് നടപടി.



