Thursday, September 17, 2026
Homeപ്രവാസിസീക്ക സമ്മർ ഇവൻ്റ് 2025 സംഘടിപ്പിച്ചു.

സീക്ക സമ്മർ ഇവൻ്റ് 2025 സംഘടിപ്പിച്ചു.

റിപ്പോർട്ടർ: രവി കൊമ്മേരി യുഎഇ .

അജ്മാൻ : മധ്യവേനൽ അവധിക്ക് തയ്യാറെടുക്കുന്ന യുഎഇ ലെ കുട്ടികൾക്കും അതുപോലെ അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവർക്കുമായി സീക്ക യുഎഇ, അജ്മാനിലെ അൽ റയാൻ ഹോട്ടലിലെ കൈരളി റസ്റ്റോറൻ്റിലെ ഓയാസീസ് പാർട്ടി ഹാളിൽ വച്ച് 15 ജൂൺ 2025 ഞായറാഴ്ച്ച സമ്മർ ഇവൻ്റ് സംഘടിപ്പിച്ചു.


സംഘടന ജനറൽ സിക്രട്ടറി സജീവൻ എം സ്വാഗതം പറഞ്ഞു കൊണ്ട് ആരംഭിച്ച ചടങ്ങിൽ, പ്രസിഡണ്ട് രാജൻ പി വി എൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ബേബി ഗൗരി കൃഷ്ണയുടെ പ്രാർത്ഥനാ ഗാനത്തിന് ശേഷം സംഘടനയുടെ സ്ഥാപക അംഗവും മുൻ ചെയർമാനുമായ ശ്രീധരൻ എസിയും, കമ്മിറ്റിയുടെ മറ്റ് ഭാരവാഹികളും, കൂടാതെ വനിതാ വിഭാഗം കൺവീനർമാരായ ബബിത നാരായണൻ, ഷൈനി രവീന്ദ്രൻ എന്നിവരും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

എൽ കെ ജിയിലെ കുട്ടികൾക്ക് മുതൽ മുതിർന്നവർക്കുവരെ പങ്കെടുക്കാവുന്ന വിവിധ തരം മത്സര പരിപാടികളായിരുന്നു. ഇവൻ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ചിത്രരചന, ക്ലേ മോഡലിംഗ്, ഫാൻസി ഡ്രെസ്, ക്വിസ് മത്സരം, കവിതാലാപനം, നാടൻപാട്ടുകൾ, നാടക ഗാനങ്ങൾ, തുടങ്ങിയ നിരവധി മത്സരങ്ങൾക്കു പുറമേ പായസം പ്രസൻ്റേഷനും നടന്നു. ഇതിനെല്ലാം പുറമേ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന അവില് കൊഴ മത്സരം വളരെ കൗതുകമുണർത്തി. കൂടാതെ സീക്കയുടെ തന്നെ കലാകാരികൾ അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങളും സമ്മർ ഇവൻ്റിന് മാറ്റ് കൂട്ടി. പരിപാടിയിൽ പങ്കെടുത്ത് വിജയം കരസ്ഥമാക്കിയ മുഴുവൻ വിജയികൾക്കും സമാപനച്ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

രണ്ട് ദശാബ്ദത്തിലേറെയായി യുഎഇയിൽ പ്രവർത്തിച്ചു വരുന്ന സീക്ക എന്ന സംഘടന എല്ലാ വർഷവും അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വിഷു, ഓണം, തുടങ്ങിയ വിശേഷദിവസങ്ങളിൽ വളരെ വ്യത്യസ്ഥങ്ങളായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കാറുള്ളത്. ഇതിനു പുറമേ സമ്മർ ഇവൻ്റ്, ടൂർ പ്രോഗ്രാം തുടങ്ങിയ മറ്റ് ആസ്വാദന പരിപാടികളും സംഘടിപ്പിച്ചു വരുന്നു. പരിപാടിയുടെ പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളും, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും സമ്മർ ഇവൻ്റ് 2025 വൻ വിജയമാക്കാൻ പ്രയത്നിച്ചു. മാത്രമല്ല 2025 നവംബർ 16 ന് സിക്കയുടെ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുമെന്ന ഔദ്യോഗിക അറിയിപ്പോടുകൂടി പ്രോഗ്രാം കമ്മിറ്റി അംഗവും, മുൻ ജനറൽ സിക്രട്ടറിയുമായ പ്രമോദ് ടി ടി വി നന്ദിയും രേഖപ്പെടുത്തി പരിപാടി അവസാനിപ്പിച്ചു.

റിപ്പോർട്ടർ: രവി കൊമ്മേരി യുഎഇ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ