Wednesday, November 4, 2026
Homeഇന്ത്യഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തനമെന്ന പരാതിയിൽ മലയാളിയായ പാസ്റ്ററടക്കം രണ്ട് പേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തനമെന്ന പരാതിയിൽ മലയാളിയായ പാസ്റ്ററടക്കം രണ്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി : ഉത്തർപ്രദേശിലെ സാഹിബാബാദിൽ താമസിക്കുന്ന പാസ്റ്റ‌ർ വിനോദിനെയും പ്രേംചന്ദ് ജാതവിനെയുമാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. പണം നൽകി പിന്നാക്ക വിഭാ​ഗക്കാരെ മതം മാറ്റാൻ ശ്രമിച്ചെന്നാണ് പരാതി. കേസിൽ അന്വേഷണം തുടരുകയാണെന്നും യുപി പൊലീസ് അറിയിച്ചു.

പണവും സഹായവും വാഗ്‌ദാനം ചെയ്ത് ഗായിസാബാദിലെ എസ്‌സി വിഭാഗക്കാരായവരെ മതം മാറ്റുന്നുവെന്നാണ് പരാതിയിൽ ബജ്റംഗ്‌ദൾ നേതാവായ പ്രബാൽ ഗുപ്‌ത പരാതിയിൽ ആരോപിച്ചിരിക്കുന്നത്. പ്രേംചന്ദ് ജാതവിൻ്റെ സ്വദേശമായ രാഹുൽ വിഹാറിൽ ഒരു വീടിനകത്ത് അനധികൃതമായി പള്ളി പ്രവർത്തിക്കുന്നുവെന്നും പ്രേംചന്ദ് ജാതവ് വളരെ വർഷങ്ങൾക്ക് മുൻപ് മതപരിവർത്തനം നടത്തിയ ആളാണെന്നും പരാതിയിൽ ആരോപണമുണ്ട്.

അതേസമയം ഞായറാഴ്ചകളിൽ ഇവിടെ ഈ വീട്ടിൽ പ്രാർത്ഥനകൾ നടക്കാറുണ്ടെന്നും ആരെയും നിർബന്ധിച്ച് മതപരിവർത്തനം നടത്തിയിട്ടില്ലെന്നുമാണ് പ്രേംചന്ദിൻ്റെ അയൽവാസിയായ ആനന്ദ് പറഞ്ഞതായി ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. പരാതിയിൽ പള്ളിയെന്ന് ആരോപിച്ച് വീട് തക‍ർക്കപ്പെട്ട നിലയിലാണെന്നും റിപ്പോ‍ർട്ട് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ