തൊടുപുഴയിൽ മദ്യലഹരിയിൽ പൊലീസുകാരൻ്റെ ഡ്രൈവിങ് തടഞ്ഞ് നാട്ടുകാർ. തൊടുപുഴ വെങ്ങല്ലൂരാണ് സംഭവം. കരിമണ്ണൂർ സ്റ്റേഷനിലെ സിപിഒ ജിജോ ആൻ്റണിയാണ് മദ്യപിച്ചു അപകടകരമായ രീതിയിൽ ഡ്രൈവിങ് ചെയ്തത്.
സംഭവത്തെ തുടർന്ന് ജിജോ ആൻ്റണിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വൈദ്യ പരിശോധന നടത്തി. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന് നിലവിൽ ഇയാൾ സസ്പെൻഷനിലാണ്.



