Tuesday, November 10, 2026
Homeഇന്ത്യതിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണം ; താരങ്ങൾക്ക് മുംബൈ പോലീസിൻ്റെ മുന്നറിയിപ്പ്

തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണം ; താരങ്ങൾക്ക് മുംബൈ പോലീസിൻ്റെ മുന്നറിയിപ്പ്

ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവെപ്പിന് ശേഷം മുംബൈ പൊലീസ് സുരക്ഷ കർശനമാക്കുന്നു. താരങ്ങൾ തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നതും വലിയ ആൾക്കൂട്ടങ്ങളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. പൊതുസ്ഥലങ്ങളിൽ ആരാധകരുമായി അടുത്തിടപഴകുന്നതിലും ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

വെടിവെപ്പിന് ശേഷം ബോളിവുഡ് താരങ്ങളുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയാണ് ഉയർന്നത്. തുടർന്നാണ് മുൻകരുതൽ നടപടികൾ പൊലീസ് ശക്തമാക്കിയത്.

താരങ്ങളുടെ പൊതുപരിപാടികളിലും ആരാധകരുമായുള്ള കൂടിക്കാഴ്ചകളിലും സുരക്ഷ ശക്തമാണ്. കഴിഞ്ഞ ദിവസം നടൻ അമിതാഭ് ബച്ചൻ മുംബൈയിലെ വസതിയായ ജൽസയ്ക്ക് മുന്നിൽ ആരാധകരെ കണ്ടത് 12 അടി ഉയരമുള്ള ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചത്തിന് പിന്നിൽ നിന്നായിരുന്നു.

ഒക്ടോബർ 18ന് മുംബൈയിലെ ജുഹുവിൽ ടൈഗർ ഷ്രോഫിൻ്റെ കാറിന് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ താരം വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും ഡ്രൈവർക്കും വഴിയാത്രക്കാരനും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയിലിലുള്ള അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുമായി ബന്ധമുള്ളതായി കരുതപ്പെടുന്ന അനിൽ പണ്ഡിറ്റിനെയും പ്രതിയായി പൊലീസ് തിരയുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ