കൊച്ചി: സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക ഓട്ടോ ടാക്സി പണിമുടക്ക് നവംബർ 12 വ്യാഴാഴ്ച നടക്കും. നാളെ (നവംബർ 11, ബുധനാഴ്ച) അർധരാത്രിയാണ് പണിമുടക്ക് ആരംഭിക്കുക. 24 മണിക്കൂർ പണിമുടക്ക് നടത്തുമെന്നാണ് സംയുക്ത തൊഴിലാളി യൂണിയൻ അറിയിച്ചിരിക്കുന്നത്.
ഓട്ടോ-ടാക്സി നിരക്കുകൾ പുതുക്കി നിശ്ചയിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ഓട്ടോയുടെ മിനിമം നിരക്ക് 30 രൂപയിൽനിന്ന് 50 രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. നാലുവർഷം മുമ്പാണ് അവസാനമായി ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിച്ചത്. അതിനുശേഷം 16 തവണ ഇന്ധനവില വർധിച്ചെന്നും ഇൻഷുറൻസ് പ്രീമിയം, നികുതി, വാഹനങ്ങളുടെ പരിശോധനാ ഫീസ് എന്നിവ ഉയർന്നെന്നും തൊഴിലാളി സംഘടനകൾ പറയുന്നു.
നവംബർ 12 വ്യാഴാഴ്ചയാണ് ഓട്ടോ-ടാക്സി പണിമുടക്ക് നടക്കുക. 24 മണിക്കൂറേക്ക് പ്രഖ്യാപിച്ച പണിമുടക്ക് നവംബർ 11ന് അർധരാത്രി ആരംഭിക്കും.
സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എസ്ഡിടിയു, കെടിയുസി-എം, ബിഎംഎസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ആദ്യഘട്ടത്തിൽ ഐഎൻടിയുസിയും എസ്ടിയുവും പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് പിന്മാറിയതായി സംയുക്ത സമരസമിതി ആരോപിച്ചു. ബിഎംഎസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ നിരക്കുകളും വലിയ രീതിയിൽ വർദ്ധിച്ചു. ഈ സാഹചര്യത്തിൽ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്. ഈ വരുമാനം കൊണ്ട് ജീവിക്കാൻ സാധിക്കുന്നല്ല. മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ല. കേരളത്തേക്കാൾ വില സൂചിക കുറഞ്ഞ തമിഴ്നാട്ടിൽ പോലും മിനിമം തുക 50 ആയി വർധിപ്പിച്ചുവെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകൾ രാവിലെ 10 മണിവരെ സർവീസ് നടത്തും. ആശുപത്രി യാത്രകൾക്കുള്ള സേവനങ്ങളെയും പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് സർക്കാർ ഇതുവരെ വിളിച്ചിട്ടില്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു. ചർച്ചയ്ക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
പ്രശ്ന പരിഹാരത്തിനായി സർക്കാർ ചർച്ചയ്ക്ക് തയ്യാറായാൽ പങ്കെടുക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കൾ ആവത്തിക്കുന്നുണ്ട്. ഗതാഗത മന്ത്രി രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മന്ത്രിയാണ് താനെന്നാണ് പറയുന്നതെങ്കിലും നിലപാട് തൊഴിലാളി വിരുദ്ധമാണെന്നും നേതാക്കൾ പറയുന്നു.



