Friday, November 6, 2026
Homeകേരളംകേരളപ്പിറവി ദിനത്തിൽ തുടക്കമായി, പ്രോജക്ട് ഭൂമിക 2.0 ; 20 വീടുകൾക്കായി ധനസമാഹരണം

കേരളപ്പിറവി ദിനത്തിൽ തുടക്കമായി, പ്രോജക്ട് ഭൂമിക 2.0 ; 20 വീടുകൾക്കായി ധനസമാഹരണം

തിരുവനന്തപുരം: 2018-ലെ പ്രളയത്തിൽ വീട് വീട് നഷ്ടപ്പെട്ടവർക്ക് തണലൊരുക്കിയ പ്രോജക്ട് ഭൂമികയുടെ രണ്ടാം ഘട്ടമായ ‘ഭൂമിക 2.0’ന് കേരളപ്പിറവി ദിനത്തിൽ തുടക്കമായി. അർഹരായ 20 കുടുംബങ്ങൾക്കുകൂടി വീടൊരുക്കാനുള്ള വിഭവസമാഹരണമാണ് ഈ ഘട്ടത്തിന്റെ ലക്ഷ്യം.

ധനസമാഹരണ പരിപാടിയുടെ ഉദ്ഘാടനം കിംസ് ഹെൽത്ത് ഗ്രൂപ്പ് സിഎംഡി ഡോ. എം.ഐ. സഹദുള്ള നിർവഹിച്ചു. പത്മശ്രീ ജി. ശങ്കർ മുഖ്യപ്രഭാഷണം നടത്തി. ഹരിപ്പാട്ടെ 110 കുടുംബങ്ങളിൽ നടത്തിയ സർവേ, ഫണ്ട് സമാഹരണം, രൂപകൽപ്പന, വിദ്യാർഥികളുടെ പങ്കാളിത്തം, ഡിസൈൻ പ്രോഗ്രാമിന്റെ സാങ്കേതിക വശങ്ങൾ ഉൾപ്പെടെ ഭൂമികയുടെ യാത്രയെ പറ്റി ആർക്കിടെക്ട് അഭയ് അവതരിപ്പിച്ചു.

സാമൂഹിക സംരംഭകയായ ശോഭ വിശ്വനാഥ്, 2018-ലെ ദുരിതാശ്വാസ സമാഹരണ നാളുകൾ മുതൽ ഭൂമിക ഡോളിന്റെ വികസനം വരെയും, കുഴിത്തറികളെ (പിറ്റ് ലൂം) പുനരുജ്ജീവിപ്പിക്കാനുള്ള അഭിലാഷ പദ്ധതിയായ ‘വൺ റുപ്പീ ലൂം’ നെ പറ്റിയും വിവരിച്ചു.

അടുത്തിടെ അന്തരിച്ച സൂര്യ കൃഷ്ണമൂർത്തിക്ക് ചടങ്ങിൽ ആദരാഞ്ജലി അർപ്പിച്ചു. പ്രശസ്ത മോഹിനിയാട്ടം നർത്തകി വിദ്യ പ്രദീപ് സുഗതകുമാരി ടീച്ചറുടെ ‘ഒരു തൈ നടാം’ എന്ന കവിതയുടെ നൃത്താവിഷ്കാരവും ചടങ്ങിൽ അവതരിപ്പിച്ചു.

രൂപകൽപ്പന മുതൽ നിർമാണ മേൽനോട്ടം വരെ എല്ലാ ഘട്ടങ്ങളിലും ഗുണഭോക്താക്കളെയും വിദ്യാർഥികളെയും സമൂഹത്തെയും പങ്കാളികളാക്കിയാണ് ഭൂമിക പ്രവർത്തിക്കുന്നത്. ഹഡ്കോ ഡിസൈൻ അവാർഡ് 2024, നാഷണൽ ഹൗസിങ് ബാങ്ക് അവാർഡ് 2026 എന്നീ പുരസ്കാരങ്ങളും ഭൂമികയെ തേടിയെത്തിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ