മുൻ കേരള രഞ്ജിതാരം വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ എടച്ചൊവ്വ സ്വദേശി എൻ എം അമർനാഥാണ് മരിച്ചത്. കണ്ണൂർ തെക്കി ബസാറിൽ നടന്ന വാഹനാപകടത്തിലാണ് മരിച്ചത്.
അമർനാഥ് ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിനു പിന്നിൽ കാർ ഇടിക്കുകയായിരുന്നു. നിലത്തുവീണ അമർനാഥിന് മുകളിലൂടെ ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു. മുൻ ദേശീയ ബാഡ്മിന്റൺ താരവും പരിശീലകനുമായ ദീപക് അമർനാഥ് മകനാണ്.



