Tuesday, October 6, 2026
Homeകേരളംയുഡിഎഫില്‍ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് പരാതി നൽകി യുഡിഎഫ്...

യുഡിഎഫില്‍ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് പരാതി നൽകി യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ്

ന്യൂഡല്‍ഹി: യുഡിഎഫില്‍ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് പരാതി നൽകി യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ്. പരാതി നല്‍കിയെന്ന് അറിയിച്ച അടൂര്‍ പ്രകാശ് മറ്റ് ചോദ്യങ്ങളില്‍ പ്രതികരിച്ചില്ല. യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിയാലോചന നടത്തുന്നില്ലെന്ന വിമര്‍ശനവുമായി അടൂര്‍ പ്രകാശ് നേരത്തെ രംഗത്തെത്തിയിരുന്നു. വി ഡി സതീശനെതിരായ വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തിലുള്ളതെന്ന് അടൂര്‍ പ്രകാശ് ആവര്‍ത്തിച്ചിരുന്നു. വിഷയത്തില്‍ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ എഐസിസിയെ അറിയിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

അതൃപ്തി അറിയിച്ചുകൊണ്ട് അടൂര്‍ പ്രകാശ് മുഖ്യമന്ത്രി വി ഡി സതീശനെതിരെ അസാധാരണ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു. ബോര്‍ഡ്, കോര്‍പറേഷന്‍ നിയമനങ്ങള്‍ നടന്നത് ചര്‍ച്ചയില്ലാതെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഭരണ പരിഷ്കാര കമ്മീഷന്‍ അധ്യക്ഷ നിയമനത്തിലും, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി നിയമനത്തിലുമുള്ള അതൃപ്തി അദ്ദേഹം വ്യക്കമാക്കി. പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ അടൂര്‍ പ്രകാശ് തുറന്നടിച്ചിരുന്നു.

‘യുഡിഎഫില്‍ യാതൊരു കൂടിയാലോചനയും ഉണ്ടായില്ല. യുഡിഎഫ് യോഗം ചേരാന്‍ കഴിഞ്ഞില്ല. യോഗം വിളിക്കേണ്ടിയിരുന്നത് ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയായിരുന്നു. ഇതിന് മുഖ്യമന്ത്രി മുന്‍കൈ എടുത്തില്ല. പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നു’, എന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. യുഡിഎഫും കോണ്‍ഗ്രസും തമ്മില്‍ സഘര്‍ഷമില്ല. അത്തരം കാര്യങ്ങള്‍ പറയേണ്ടിവന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. പറഞ്ഞതിനപ്പുറം ഒന്നും പറയാന്‍ ഇല്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒറ്റത്തവണയേ ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നിട്ടുള്ളൂ. ആര്‍ക്കെങ്കിലും സ്ഥാനമാനങ്ങള്‍ കൊടുത്തതില്‍ എതിരല്ല. കൂട്ടായ ചര്‍ച്ചയിലൂടെ വേണമായിരുന്നു തീരുമാനം. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ കൂടി ആലോചിക്കണമായിരുന്നു വെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. മുസ്‌ലിം ലീഗിന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷപദവി നല്‍കിയതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ പോര് പരസ്യമായത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ