സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പൊതുവിദ്യാഭ്യാസ ഡറക്ടറുടെ കാര്യാലയത്തിലെ ഉച്ചഭക്ഷണ വിഭാഗത്തിൽ പരാതി പരിഹാര സെൽ രൂപീകരിച്ചു.
ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ചുള്ള സംശയ നിവാരണം, പരാതി അറിയിക്കൽ നിർദേശങ്ങൾ സമർപ്പിക്കൽ എന്നിവയ്ക്കായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ 9188946060 എന്ന നമ്പരിൽ വിളിച്ചോ വാട്സ് ആപ്പ് മുഖേനയോ complaints.noonmeal@gmail.com ലൂടെയോ സേവനം പ്രയോജനപ്പെടുത്താം. പരാതി പരിഹാര സെൽ ഒക്ടോബർ 5 മുതൽ പ്രവർത്തനം ആരംഭിക്കും.



