കാസർഗോഡ്: ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചു കൊണ്ടിരിക്കെ ഭർത്താവ് മരിച്ചു. മണിക്കൂറുകളുടെ ഇടവേളയിൽ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് എൻ ദേവദത്തൻ നമ്പൂതിരി (88), ഭാര്യ ഗിരിജാദേവി അന്തർജനം (75) എന്നിവരാണു മരിച്ചത്.
ഗിരിജാദേവിയുടെ മൃതദേഹത്തിനരികെ നാമം ജപിച്ച് കൊണ്ടിരിക്കെ ദേവദത്തന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഇവരുടെ മകനും കാസര്‌കോട് ഗവ. ഗേൾസ് വിഎച്ച്എസ്എസ് അധ്യാപകനുമായ സതീഷ് ഡി കരിവേലിയുടെ വിദ്യാനഗർ പാറക്കട്ടയിലെ വീട്ടിലാണു സംഭവം. ഗിരിജാദേവി അന്തർജനം 14ന് രാത്രി 11.30ന് ആണ് മരിച്ചത്. ഭാര്യയുടെ വിയോഗം ഇന്നലെ രാവിലെ എട്ടോടെയാണു ദേവദത്തനെ അറിയിച്ചത്.
തുടര്‍ന്നു ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്നു നാമം ജപിക്കുന്നതിനിടെ ദേവദത്തന് ദേഹാസ്വാസ്ഥ്യമുണ്ടായി. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്‌കാരം സ്വവസതിയായ ഇരവിനല്ലൂർ കരിവേലി ഇല്ലം വളപ്പിൽ



