പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെ എസ് ആർ ടി എസ് ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. കൊല്ലം നെടുമ്പന സ്വദേശി ആമിന ബീവി (31) ആണ് മരിച്ചത്. കോന്നി കൊല്ലൻപടിയിലായിരുന്നു അപകടം നടന്നത്.
പത്തനംതിട്ട ഭാഗത്തേക്ക് വന്ന കെ എസ് ആർ ടി സി ബസും പുനലർ ഭാഗത്തേക്ക് പോയ കാറും ആണ് അപകടത്തിൽ പെട്ടത്. ആമിനയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആണ് മരിച്ച ആമിന ബീവി.
മലയാളം ചുരുക്കം: കോന്നിയിൽ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൊല്ലൻപടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. കൊല്ലം നെടുമ്പന സ്വദേശി ആമിന ബീവി(31)യാണ് മരിച്ചത്.



