Wednesday, October 7, 2026
Homeകേരളം108 ആംബുലൻസ് ജീവനക്കാരുടെ സമരങ്ങൾക്കെതിരെ കടുത്ത നടപടി; പണിമുടക്കിയാൽ 'എസ്മ' പ്രയോഗിക്കാൻ സർക്കാർ

108 ആംബുലൻസ് ജീവനക്കാരുടെ സമരങ്ങൾക്കെതിരെ കടുത്ത നടപടി; പണിമുടക്കിയാൽ ‘എസ്മ’ പ്രയോഗിക്കാൻ സർക്കാർ

സംസ്ഥാനത്തെ ആംബുലൻസ് ജീവനക്കാരുടെ സമരങ്ങൾക്കെതിരെ കടുത്ത നടപടിയുമായി ആരോഗ്യവകുപ്പ്. പണിമുടക്കിനെതിരെ എസ്മ ആക്ട് പ്രയോഗിക്കാൻ സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് ആരോഗ്യമന്ത്രി കെ മുരളീധരൻ കത്ത് നൽകി. ജീവനക്കാർക്ക് ബോണസ് ലഭിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

2025-26 വർഷത്തെ ബോണസ് തർക്കത്തെ തുടർന്നാണ് ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സെപ്റ്റംബർ 17 മുതൽ സമരം നടത്തുന്നത്. സമരം മൂലം സർവീസ് തടസ്സപ്പെടുത്തുകയോ വാഹനം നിരത്തിലിറക്കുകയോ ചെയ്താൽ ജീവനക്കാർക്കെതിരെ ‘എസ്മ’ പ്രകാരം കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാനാണ് സർക്കാരിൻ്റെ തീരുമാനം.

പൊതുജനങ്ങൾക്ക് അത്യാവശ്യമായ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ സർക്കാർ നടപ്പിലാക്കുന്ന അവശ്യ സേവന പരിപാലന നിയമമാണ് ‘എസ്മ’ (ESMA – Essential Services Maintenance Act). ഈ നിയമം പ്രഖ്യാപിച്ച ജീവനക്കാർക്ക് പണിമുടക്കാൻ നിയമപരമായി അവകാശമില്ല. സമരങ്ങൾ പൂർണ്ണമായും നിയമവിരുദ്ധമായി മാറും. ഗതാഗതം (കെഎസ്ആർടിസി, റെയിൽ), ആരോഗ്യം (ആശുപത്രികൾ, ആംബുലൻസ് സേവനങ്ങൾ), കുടിവെള്ള വിതരണം (വാട്ടർ അതോറിറ്റി), വൈദ്യുതി ബോർഡ് തുടങ്ങിയ അവശ്യ സേവനങ്ങൾ. എസ്മ ലംഘിച്ച് സമരത്തിൽ പങ്കെടുത്താൽ വാറണ്ടില്ലാതെ വലിയ തുക പിടിക്കാനും ജയിൽ പിഴ ഈടാക്കാനും സർക്കാരിന് അധികാരമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ