Saturday, September 12, 2026
Homeകേരളംസംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം: ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായി...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം: ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം.ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. കശുവണ്ടി വികസന വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധികചുമതലയും നൽകി.അരുൺ കെ വിജയൻ പൊതുവിദ്യാഭ്യാസ ഡയറക്ടറാകും.

ഡോ. രേണു രാജ് ഐഎഎസിന് നാഷണൽ ഹെൽത്ത് മെഡിസിന്റെ അധിക ചുമതല നൽകി. നിലവിൽ തിരുവനന്തപുരം ജില്ലാ കളക്ടറായ അനുകുമാരി ജിഎസ്ടി കമ്മീഷണറാകും. സ്നേഹിൽ കുമാർ സിംഗിന് വ്യവസായ വകുപ്പിലേക്കാണ് മാറ്റം, KSIDC എം ഡിയുടെ അധിക ചുമതലയും നൽകും.

ശ്രീധന്യ സുരേഷ് കാസർഗോഡ് ജില്ലാ കളക്ടർ. തിരുവനന്തപുരം സബ് കളക്ടറായ ആൽഫ്രഡ് ഒവി മിഷൻ സമുദ്ര നോഡൽ ഓഫീസർ.അഞ്ചു കെ എസ് തിരുവനന്തപുരം കളക്ടർ.കൃഷി വകുപ്പിലേക്കാണ് അർജുൻ പാണ്ഡ്യന്റെ മാറ്റം. തൃശൂർ കളക്ടർ ശിഖ സുരേന്ദ്രന് കിലയുടെ (KILA) അധിക ചുമതല നൽകി. ദിലീപ് കെ ശബരിമല എഡിഎം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ