Friday, October 23, 2026
Homeകേരളം'വിലക്കയറ്റം നിയന്ത്രിക്കാൻ സ്‌പെഷ്യൽ അരി തുടർച്ചയാക്കൽ പരിഗണനയിൽ': മന്ത്രി അനൂപ് ജേക്കബ്

‘വിലക്കയറ്റം നിയന്ത്രിക്കാൻ സ്‌പെഷ്യൽ അരി തുടർച്ചയാക്കൽ പരിഗണനയിൽ’: മന്ത്രി അനൂപ് ജേക്കബ്

വിലക്കയറ്റം നിയന്ത്രിക്കാൻ ഓപ്പൺമാർക്കറ്റ് സെയിൽസ് സ്‌കീം പ്രകാരമുള്ള (ഒഎംഎസ്എസ്) സ്‌പെഷ്യൽ അരി തുടർച്ചയായി ലഭ്യമാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ മന്ത്രി അനൂപ് ജേക്കബ് നിർദ്ദേശം നൽകി.

ഓണത്തോടനുബന്ധിച്ചു കഴിഞ്ഞമാസം വിതരണം ആരംഭിച്ച ഒഎംഎസ്എസ് സ്‌പെഷ്യൽ അരി വിതരണം ഈ മാസവും തുടരും. ക്രിസ്മസ് സമയത്ത് അടക്കം ഒഎംഎസ്എസ് സ്‌പെഷ്യൽ അരി നൽകുന്നതിനായി എഫ്‌സിഐ. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഓണക്കാലത്തെ ഒഎംഎസ്എസ് സ്‌പെഷ്യൽ അരി വിൽപന പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. റേഷൻകടകളിലെ വിൽപനയ്ക്കനുസരിച്ച് വിതരണം പുനക്രമീകരിക്കും.

ക്രിസ്മസ്-പുതുവൽസര കാലത്ത് സ്‌പെഷ്യൽ പച്ചരിയും നൽകാൻ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. വിഭാഗം, വിഹിതം എന്നിവ പിന്നീട് തീരുമാനിക്കും.

സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചക്കഞ്ഞിക്ക് കുത്തരി നൽകുന്നതിനുള്ള നടപടി പരിശോധിച്ചു വരികയാണ്. ആവശ്യമായ അരി വിഹിതം നൽകുന്നതിനു തടസമില്ലെന്നു എഫ്‌സിഐ ജനറൽ മാനേജർ യോഗത്തിൽ അറിയിച്ചു. ഉന്നതതലയോഗത്തിൽ എഫ്‌സിഐ, സിവിൽസപ്ലൈസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ