Thursday, September 10, 2026
Homeകേരളംവൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഊർജ്ജിത ശ്രമങ്ങൾ; പ്രതിസന്ധിക്ക് കാരണം റദ്ദാക്കിയ മുൻ വൈദ്യുതി കരാറെന്ന് മുഖ്യമന്ത്രി...

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഊർജ്ജിത ശ്രമങ്ങൾ; പ്രതിസന്ധിക്ക് കാരണം റദ്ദാക്കിയ മുൻ വൈദ്യുതി കരാറെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഊർജിതമായ ശ്രമങ്ങൾ സർക്കാർ നടത്തുന്നതായി മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. മുൻപ് ഉണ്ടായിരുന്ന ദീർഘകാല വൈദ്യുതി കരാർ മുൻ സർക്കാർ റദ്ദാക്കിയതിന്റെ ഭാഗമായി 4.29 രൂപ നിരക്കിൽ ലഭിച്ചിരുന്ന വൈദ്യുതിക്ക് പകരം നിലവിൽ 10 മുതൽ 14 രൂപ വരെ നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴയുടെ അഭാവം മൂലം സംസ്ഥാനത്തെ ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് നിലവിലുള്ളത്. പ്രതിദിന വൈദ്യുതി ഉപഭോഗം 4800 മുതൽ 4900 മെഗാവാട്ട് വരെയായി ഉയർന്നിട്ടുണ്ട്. ജനങ്ങൾക്ക് അമിതഭാരം ഏൽപ്പിക്കാതെ തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വൈദ്യുതി നിയന്ത്രണത്തിന്റെ സമയക്രമം കൃത്യമായി ജനങ്ങളെ അറിയിക്കാൻ കെഎസ്ഇബിക്ക് നിർദ്ദേശം നൽകും.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് മരുന്നിനും മറ്റ് ആവശ്യങ്ങൾക്കുമായി നൽകാനുണ്ടായിരുന്ന ഏകദേശം 15 കോടി രൂപയുടെ കുടിശ്ശിക പൂർണ്ണമായും അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിതരുടെ പ്രശ്‌നങ്ങൾക്ക് സർക്കാർ വലിയ മുൻഗണന നൽകുന്നുണ്ട്.
ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിന് ദേവസ്വം ബോർഡും വിവിധ വകുപ്പുകളും സംയുക്തമായി യോഗങ്ങൾ ചേർന്ന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തും. കുടുംബശ്രീയെ ശക്തിപ്പെടുത്തുമെന്നും സബ്‌സിഡി ഉൾപ്പെടെയുള്ള സാമ്പത്തിക പ്രശ്‌നങ്ങൾ പരിശോധിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതമാണ്. മുൻ സർക്കാർ 787 പേരെ നിയമിച്ചപ്പോൾ നിലവിലെ സർക്കാർ ഇതുവരെ 476 പേരെയാണ് നിയമിച്ചിട്ടുള്ളത്. എല്ലാ മന്ത്രിമാരും ചീഫ് വിപ്പും 25ൽ താഴെ സ്റ്റാഫുകളെയാണ് നിയമിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ അതിവേഗ റെയിൽപാതാ പദ്ധതിയിൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഇതുസംബന്ധിച്ച് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പൂർണ്ണമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലീസ് മേധാവിക്ക് കൈമാറിയ കേസുകളിൽ കൃത്യമായ നിയമപരിശോധന നടത്തിയ ശേഷമേ തുടർനടപടി സ്വീകരിക്കൂ. ലഭിച്ച തെളിവുകൾ പരിശോധിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ