Monday, September 21, 2026
Homeകേരളംനാമനിര്‍ദേശ പത്രികയിൽ വിവരങ്ങള്‍ മറച്ചുവച്ചെന്ന പരാതി; മുഹമ്മദ് റിയാസും വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

നാമനിര്‍ദേശ പത്രികയിൽ വിവരങ്ങള്‍ മറച്ചുവച്ചെന്ന പരാതി; മുഹമ്മദ് റിയാസും വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം: നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന് പരാതിയിൽ ബേപ്പൂര്‍ എംഎല്‍എ പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജു നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിച്ച മുഹമ്മദ് റിയാസ് നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാണ് പരാതി. ഭാര്യയ്ക്ക് ഏതെങ്കിലും കമ്പനികളുമായി കരാറോ, മറ്റ് ബസിനസ് ബന്ധങ്ങളോ ഉണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ലെന്നാണ് ഹര്‍ജിയിലെ ആരോപണം. വീണ നികുതി ഒടുക്കിയതിന്റെ കണക്കും കാണിച്ചിട്ടില്ല.

വീണയ്ക്ക് ലഭിച്ച വരുമാനത്തില്‍ സിഎംആര്‍എല്ലില്‍ നിന്ന് വാങ്ങിയതും, വീണ നികുതി ഒടുക്കിയതുമായ തുകയുടെ കണക്കുമില്ല. നാമനിര്‍ദേശപത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചതിന് റിയാസിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ നേരത്തെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു

എന്നാല്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് നാഗരാജു തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി മുഹമ്മദ് റിയാസിനോടും വീണയോടും നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ