Sunday, September 20, 2026
Homeഇന്ത്യഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിങ്ങിനുള്ള നിയന്ത്രണം കേന്ദ്രസർക്കാർ നീക്കി: ബുക്കിംഗ് ഇടവേള 45 ദിവസങ്ങളിൽ നിന്ന്...

ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിങ്ങിനുള്ള നിയന്ത്രണം കേന്ദ്രസർക്കാർ നീക്കി: ബുക്കിംഗ് ഇടവേള 45 ദിവസങ്ങളിൽ നിന്ന് 25 ആയി കുറച്ചു

ന്യൂ ഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കി കേന്ദ്രസർക്കാർ. ബുക്കിംഗ് ഇടവേള 45 ദിവസങ്ങളിൽ നിന്ന് 25 ആയി കുറച്ചു. രാജ്യത്തെ എൽപിജി വിതരണം മെച്ചപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപിയാണ് ഈ മാറ്റം പ്രഖ്യാപിച്ചത്.

മിഡിൽ സംഘര്ഷത്തിൻ്റെ ഈ തുടക്കം എല്പിജി വിതരണത്തിലുണ്ടായ പ്രതിസന്ധിയെ തുടര്ന്നാണ് ആവശ്യം നിയന്ത്രിക്കുന്നതിനുള്ള താല്ക്കാലിക നടപടിയായി വ്യത്യസ്ത ബുക്കിംഗ് ഇടവേളകള് സര്ക്കാര് ഏര്പ്പെടുത്തിയത്. മാർച്ചിൽ, പെട്രോളിയം നഗരപ്രദേശങ്ങളിൽ കഴിഞ്ഞ 25 ദിവസത്തെ ഗ്രാമീണ മേഖലയിലുള്ളവർക്ക് 45 ദിവസത്തെ ബുക്കിംഗ് ഇടവേള നിശ്ചയിച്ചിരുന്നു. അനിശ്ചിതത്വത്തിൻ്റെ കാലയളവിലെ ആവശ്യം നിയന്ത്രിക്കുന്നതിനും എൽപിജി വിതരണം തടസ്സമില്ലാതെ ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി ലക്ഷ്യമിടുന്നത്. എൽപിജി വിതരണ സാഹചര്യം മെച്ചമായി റീഫില്ലിംഗിലെ കാലതാമസം ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് നിലവിലുള്ള ക്രമീകരണം പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചത്.

പുതിയ തീരുമാനപ്രകാരം നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ആവശ്യത്തിനും 25 ദിവസത്തെ ഇടവേളയിൽ എല്പിജി സിലിണ്ടർ ബുക്ക് ചെയ്യാം.

മിഡിൽ ഈസ്റ്റ് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ എൽപിജി വിതരണത്തിൽ ഉണ്ടായ സമ്മർദം കണക്കിലെടുത്ത്, നഗര മേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസങ്ങൾ റീഫിൽ ബുക്കിംഗിനുള്ള ഇടവേളയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. എന്നാൽ, നിലവിലുള്ള എൽപിജി വിതരണ സാഹചര്യം മെച്ച റീഫിൽ ബാക്ക്ലോഗ് ഗണ്യമായി കുറയുന്നതോടെ, കേന്ദ്ര സർക്കാർ ഈ നിയന്ത്രണത്തിൽ ഇളവ് വരുത്തിയിരിക്കുകയാണ്. ഇനി നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ആവശ്യത്തിനും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാം – അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ