Monday, September 21, 2026
Homeകേരളംചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന് നേരെ കയ്യേറ്റ ശ്രമം

ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന് നേരെ കയ്യേറ്റ ശ്രമം

തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന് നേരെ കയ്യേറ്റ ശ്രമം. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമാണ് സംഘർഷത്തിടയാക്കിയത്. എംഎൽഎ ആക്രമിച്ചുവെന്ന് ജില്ലാ പഞ്ചായത്തംഗം സജിത്ത് ആരോപിച്ചു. രമ്യ ഹരിദാസ് എംഎൽഎ ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ജനപ്രതിനിധികളുടെ യും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ഈ യോഗവുമായി ബന്ധമില്ലാത്ത പാളയം പ്രദീപ് എന്നയാൾ കടന്നു കൂടുകയും അഭിപ്രായം പറയുകയും ചെയ്തതിൽ ജനപ്രതിനിധികൾ ചോദ്യം ചെയ്യുകയും അത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഫെയ്സ്ബുക്കിൽ പോസ്റ്റ്‌ ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. എംഎൽഎയും പാളയം പ്രദീപും കൂടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ജനറൽ സെക്രട്ടറിയുടെ വീട്ടിലെത്തുകയും അവർ തമ്മിൽ സംസാരം ഉണ്ടാവുകയും ചെയ്തു.

ഇതറിഞ്ഞ കോൺഗ്രസ് പ്രവർത്തകർ ആ വീട്ടിലെത്തി എംഎൽഎയുമായി വാക്കേറ്റം ഉണ്ടായി. തുടർന്ന് ഇരു കൂട്ടരും തമ്മിൽ പിടിച്ചു തള്ളുകയും എംഎൽഎയ്ക്ക് പരുക്കേറ്റു എന്നുമാണ് ആരോപണം. ചിറയിൻകീഴ് പൊലീസ് സ്ഥലത്തെത്തി.എംഎൽഎയുടെ മൊഴിയെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ