Wednesday, September 2, 2026
Homeകേരളംസ്വര്‍ണക്കടത്തിന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാരിയറായി ഉപയോഗിച്ചു കടത്തിയ 500 ഗ്രാം സ്വർണം പിടികൂടി

സ്വര്‍ണക്കടത്തിന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാരിയറായി ഉപയോഗിച്ചു കടത്തിയ 500 ഗ്രാം സ്വർണം പിടികൂടി

മലപ്പുറം: സ്വര്‍ണക്കടത്തിന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാരിയറായി ഉപയോഗിച്ചതായി കണ്ടെത്തല്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച നിലയില്‍ ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന 500 ഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി.

കുഞ്ഞിന്റെ പിതാവിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ചിരുന്ന മറ്റൊരു 500 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. രണ്ട് കേസുകളിലായി പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം ഒരു കോടി രൂപയാണ് മൂല്യം. അതേസമയം മാതാവ് നാപ്കിനില്‍ 1.78 കിലോ സ്വര്‍ണം കടത്തിയത് ഒരാഴ്ചമുമ്പ് പിടികൂടിയിരുന്നു.

പൊന്നാനി സ്വദേശിയായ പിതാവും മൂന്ന് കുട്ടികളും ചൊവ്വാഴ്ച അര്‍ധരാത്രിയോടെ റാസല്‍ഖൈമയില്‍നിന്നാണ് കരിപ്പൂരിലെത്തിയത്. സ്വര്‍ണം കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ സംഘം കുടുംബത്തെ വിശദമായി പരിശോധിച്ചു. ഇതിനിടെയാണ് കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്.

പിതാവിന്റെ ശരീരത്തില്‍നിന്നും സമാന അളവിലുള്ള സ്വര്‍ണം കണ്ടെടുത്തു. 28 കാരിയായ മാതാവ് സാനിറ്ററി നാപ്കിനില്‍ ഒളിപ്പിച്ച 1.78 കിലോ സ്വര്‍ണം കഴിഞ്ഞ ശനിയാഴ്ച നെടുമ്പാശേരിയിലാണ് പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ