Friday, October 2, 2026
Homeകേരളംദീർഘകാല ടൂറിസ്റ്റ് വീസകൾ: കുവൈത്ത് പൗരന്മാർക്ക് ഇന്ത്യ ഇ-വീസ പ്രഖ്യാപിച്ചു

ദീർഘകാല ടൂറിസ്റ്റ് വീസകൾ: കുവൈത്ത് പൗരന്മാർക്ക് ഇന്ത്യ ഇ-വീസ പ്രഖ്യാപിച്ചു

കുവൈത്ത് പൗരന്മാർക്ക് ഇന്ത്യൻ ഇ-വീസയ്ക്ക് അപേക്ഷിക്കാം.കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈകയാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് പൗരന്മാർക്ക് ഇനി ഇന്ത്യൻ വീസകൾ പൂർണമായും ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കും .യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിലും കുവൈറ്റ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിലും ഈ നടപടി സുപ്രധാന നാഴികക്കല്ലാണ് .

ബിസിനസ്, ടൂറിസം, ആയുഷ്-യോഗ മെഡിക്കൽ വിസ എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങളെ ഇ-വിസ ഉള്‍ക്കൊള്ളുന്നു .അഞ്ച് വർഷത്തേക്ക് പുതിയ ടൂറിസ്റ്റ് വിസ , ഒരു വർഷം വരെ ബിസിനസ് വിസ, 60 ദിവസം വരെ മെഡിക്കൽ വിസ, 30 ദിവസം വരെ കോൺഫറൻസ് വിസ എന്നിവയ്ക്ക് സാധുതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കി.

വിസ കാലാവധിയെ ആശ്രയിച്ച് സേവനത്തിന് 40 മുതൽ 80 ഡോളർ വരെ ചിലവാകുമെന്നും ആവശ്യമായ രേഖകൾ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അപേക്ഷാ പ്രക്രിയയ്ക്ക് ഏകദേശം മൂന്ന് മുതൽ നാല് ദിവസം വരെ എടുക്കുമെന്നാണ് വിലയിരുത്തൽ

കുവൈറ്റിലെ ഇന്ത്യൻ കോൺസുലേറ്റ് മുമ്പത്തെപ്പോലെ പേപ്പർ വിസ അപേക്ഷകൾ സ്വീകരിക്കുന്നത് തുടരുമെന്നും, കൂടാതെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ കുവൈറ്റ് പൗരന്മാർക്ക് ബയോമെട്രിക് വിരലടയാളങ്ങൾ ശേഖരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.അഞ്ച് വിഭാഗങ്ങളിൽ ഓൺലൈൻ അപേക്ഷ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി കുവൈത്തികൾക്ക് അഞ്ച് വീസാ വിഭാഗങ്ങളിൽ പൂർണമായും ഓൺലൈനായി അപേക്ഷിക്കാം.

നയതന്ത്ര സേവനങ്ങൾ ആധുനികവൽക്കരിക്കാനും ഗൾഫ് മേഖലയുമായുള്ള ബന്ധം ദൃഢമാക്കാനുമുള്ള ഇന്ത്യയുടെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായുള്ള സൗഹൃദപരമായ നീക്കമാണിതെന്ന് സ്ഥാനപതി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ