Tuesday, August 25, 2026
Homeകേരളം'ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ: ആരോഗ്യമന്ത്രി കെ. മുരളീധരൻ

‘ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ: ആരോഗ്യമന്ത്രി കെ. മുരളീധരൻ

ആശമാർക്ക് കുടിശികയില്ലാത്ത ഓണം ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു.

ആഗസ്റ്റ് മാസത്തെ ഹോണറേറിയമായി 12,000 രൂപയും ഉത്സവബത്ത ഇനത്തിൽ 1,450 രൂപയുമാണ് നൽകിയത്. സംസ്ഥാനത്തെ ആശമാർക്കായി ഹോണറേറിയം ഇനത്തിൽ ആകെ 29 കോടി 93 ലക്ഷം രൂപയും ഉത്സവബത്തയായി 3 കോടി 61 ലക്ഷം രൂപയുമാണ് സർക്കാർ അനുവദിച്ചത്.

മുൻവർഷങ്ങളിൽ ഓണത്തിന് ഇവർക്ക് ലഭിച്ചിരുന്നത് അതിനു മുൻമാസങ്ങളിലെ ഹോണറേറിയമായിരുന്നു. എന്നാൽ ഇത്തവണ ആഗസ്റ്റ് മാസം അവസാനിക്കും മുന്നേ ഓണം എത്തിയെങ്കിലും ഉപാധികളില്ലാതെ ഹോണറേറിയം മുഴുവനായും സർക്കാർ നൽകി. ഇതോടെ ഇതാദ്യമായി ആശമാർക്ക് ഒരു രൂപ പോലും കുടിശികയില്ലാത്ത ഓണക്കാലം ഉറപ്പാക്കാനായി.

ആശമാരടക്കമുള്ള മുൻനിര ആരോഗ്യ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പഠിച്ച്, ഹോണറേറിയവും മറ്റ് ആനുകൂല്യങ്ങളും യഥാസമയം അനുവദിക്കുന്നതിലെ തടസങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ പ്രഥമ പരിഗണന നൽകിയിരുന്നു. എല്ലാവരെയും ചേർത്തുപിടിക്കുന്ന കരുതലിന്റെ ഭാഗമാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ