മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നത് തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി തുടരാന്‍ തീരുമാനമെടുത്തതില്‍ മന്ത്രി എം ലിജുവിനെ അഭിനന്ദിച്ചുകൊണ്ടും നന്ദി പറഞ്ഞുകൊണ്ടും രാജേഷ് ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു. പദ്ധതി വേണ്ടെന്ന് വയ്ക്കുകയാണെന്ന് വാർത്തയിൽ കണ്ടപ്പോൾ നിരാശ തോന്നിയിരുന്നുവെന്നും സമയോചിതമായി ഇടപെട്ട മന്ത്രി ലിജുവിനെ അഭിനന്ദിക്കുന്നതായും എം ബി രാജേഷ് കുറിച്ചു.
എം ബി രാജേഷിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെ:
മദ്യം വാങ്ങുമ്പോൾ ആവിഷ്കരിച്ചിരുന്നു. മദ്യക്കുപ്പികൾ വലിച്ചെറിയുന്നതു മൂലം പ്ലാസ്റ്റിക് മലിനീകരണം രൂക്ഷമാകുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയായിരുന്നു അത്. കേരളത്തിൽ പ്രതിവർഷം ഏകദേശം 70 കോടി മദ്യക്കുപ്പികളാണ് ബെവ്കോ പുറത്തിറക്കുന്നത്. അതിൽ 80 ആണ് പ്ലാസ്റ്റിക് കുപ്പികൾ. ഇത്രയും മദ്യക്കുപ്പികൾ വലിച്ചെറിയുന്നതിന് പകരം തിരിച്ചെത്തുകയും ശാസ്ത്രീയമായ റീസൈക്ലിങ്ങിന് വിധേയമാവുകയും ചെയ്യുന്നത് വലിയ നേട്ടമായിരുന്നു.
ആ പദ്ധതി വേണ്ടെന്നുവെക്കാൻ തീരുമാനിച്ച വാർത്ത ഇന്ന് രാവിലെ പത്രത്തിൽ കണ്ടപ്പോൾ നിരാശ തോന്നിയിരുന്നു. എന്നാൽ എക്സൈസ് മന്ത്രി ശ്രീ. എം. ലിജു ഇടപെട്ട് ആ പദ്ധതി തുടരാൻ തീരുമാനിച്ചതായി അറിഞ്ഞു.
കക്ഷിരാഷ്ട്രീയത്തിനതീതമായി ശരിയായ നിലപാട് സ്വീകരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ഈ പദ്ധതി. ഇതിൽ സമയോചിതമായി ഇടപെടുകയും തുടരാനുള്ള ശരിയായ തീരുമാനമെടുക്കുകയും ചെയ്ത എക്സൈസ് മന്ത്രി ശ്രീ. എം ലിജുവിന് നന്ദി, അഭിനന്ദനങ്ങൾ.



