പ്രശസ്ത നാടകകൃത്ത് ഷിബു എസ് കൊട്ടാരം അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകനാണ് കോട്ടയം പാലാ നീലൂർ സ്വദേശിയായ ഷിബു.
ഫ്രീഡം റോഡ്, പിരാന, കനൽപ്പാത, കർണഭാരം, സ്പാർട്ടക്കസ്, സമയതീരം തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു. 2000 മുതൽ 2004വരെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഡയറക്ടർ ആയിരുന്നു. 2015ൽ സംഗീത നാടക അക്കാദമി കലാശ്രീ പുരസ്കാരം നൽകി ആദരിച്ചു. മരണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു.
ഞായറാഴ്ച രാവിലെ 11 മുതൽ ഒരുമണിവരെ സ്‌കൂൾ ഓഫ് ഡ്രാമയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് പാലാ നീലൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ പത്തിന് സെൻ്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.



