Tuesday, September 22, 2026
Homeകേരളംഓൺലൈൻ വഴിപാടുകളുടേയും, ഡിജിറ്റൽ പണമിടപാടുകടെയും കണക്കിൽ വ്യക്തതയില്ല: ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി

ഓൺലൈൻ വഴിപാടുകളുടേയും, ഡിജിറ്റൽ പണമിടപാടുകടെയും കണക്കിൽ വ്യക്തതയില്ല: ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി

കൊച്ചി:  ഗുരുവായൂർ ദേവസ്വത്തിൻ്റെ ഓടിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി. ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമർശനം. ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയില്ലെന്ന് ഒഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു.

43 വർഷമായിട്ടും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക പരിശോധന നടത്തിയിട്ടില്ലെന്ന് ഒഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2011-12 സാമ്പത്തിക വർഷം മുതൽ 2019-20 വരെയുള്ള കാലയളവിൽ 54.59 കോടി രൂപയുടെ ഓഡിറ്റ് എതിർപ്പുകളാണ് നിലവിലുള്ളത്.

വഴിപാടായി ലഭിച്ച സ്വർണ്ണം, വെള്ളി പാത്രങ്ങൾ, കുങ്കുമം എന്നിവയുടെ കണക്കുകൾ കൃത്യമായ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റർ കണ്ടെത്തി. സാമ്പത്തിക ഇടപാടുകളിൽ കർശനമായ സുതാര്യത ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി, നിലവിലെ ഒഡിറ്റിൻ്റെ സ്ഥിതി അറിയിക്കാൻ സീനിയർ ഡെപ്യൂട്ടി ഡയറക്ടറോട് നാളെ നേരിട്ട് ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ