Friday, July 24, 2026
Homeകേരളം'യുവ തലമുറയ്ക്ക് ചോദ്യങ്ങൾ ചോദിക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ട്'; ജന്ത‍ർ മന്തറിലെ സമരത്തിന് പിന്തുണയുമായി മഞ്ജു വാര്യർ

‘യുവ തലമുറയ്ക്ക് ചോദ്യങ്ങൾ ചോദിക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ട്’; ജന്ത‍ർ മന്തറിലെ സമരത്തിന് പിന്തുണയുമായി മഞ്ജു വാര്യർ

ദില്ലിയിൽ യുവജന വിദ്യാർഥി പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിഷേധിക്കുന്ന വിദ്യാർഥികളെ പൊലീസിനേയും ​ഗുണ്ടകളേയും ഉപയോ​ഗിച്ച് അടിച്ചമർത്തുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. അതേസമയം സമരത്തിന് പിന്തുണയുമായി നിരവധി പ്രമുഖർ രം​ഗത്ത് വരുകയും ചെയ്തു.

ഇപ്പോൾ നടി മഞ്ജു വാര്യരും സമരത്തിന് പിന്തുണയുമായി രം​ഗത്ത് വന്നിരിക്കുകയാണ്. യുവ തലമുറയ്ക്ക് അവരുടെ ചോദ്യങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ടെന്നാണ് നടി മഞ്ജു വാര്യർ സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുൻ​ഗണന ലഭിക്കണമെന്നും മഞ്ജു വാര്യർ സമൂഹമാധ്യമത്തിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂ‌ർണരൂപം

മാനുഷികത, അതാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടത്.നമ്മുടെ യുവതലമുറയ്ക്ക് അവരുടെ ചോദ്യങ്ങൾ ചോദിക്കാനും, ആശങ്കകൾ പങ്കുവെക്കാനും, സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്. ഇന്ത്യയിലെവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റൂ. നമ്മുടെ വിദ്യാഭ്യാസ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടണം. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുൻഗണന ലഭിക്കണം. നമ്മുടെ മക്കൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്. അവരുടെ ഭാവി സുരക്ഷിതമാകട്ടെ. അവരുടെ സ്വ‌പ്നങ്ങൾ സംരക്ഷിക്കപ്പെടട്ടെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com