Saturday, July 18, 2026
Homeകേരളംസംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി: സെക്രട്ടറിയേറ്റിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് എസ്എഫ്ഐ

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി: സെക്രട്ടറിയേറ്റിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് എസ്എഫ്ഐ

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ സെക്രട്ടറിയേറ്റിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് എസ്എഫ്ഐ. സെക്രട്ടറിയേറ്റ് പ്രധാന കാവടത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് താഴെ ഇരുന്ന് പ്രതിഷേധിച്ചു. കനത്ത മഴയെ അവഗണിച്ചായിരുന്നു പ്രതിഷേധം.

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ഇന്നലെ സംസ്ഥാനത്ത് അനുഭവപ്പെട്ട ഉയര്‍ന്ന അന്തരീക്ഷ താപനിലയെ തുടര്‍ന്ന് വൈദ്യുത ആവശ്യകത മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ക്രമാതീതമായി വര്‍ധിച്ചു. ഏകദേശം 500 മുതല്‍ 1000 മെഗാവാട്ട് വരെ അധിക ആവശ്യകത അനുഭവപ്പെടുകയും ചെയ്തു.

എന്നാല്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭ്യത ശരാശരി 1 മുതല്‍ 2 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാതിരുന്നതിനാല്‍ രാത്രി 7 മുതല്‍ പുലര്‍ച്ചെ 12:50 വരെ നിയന്ത്രിത തോതില്‍ ലോഡ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടായി എന്നും കെ എസ് ഇ ബി അറിയിച്ചു.

സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം തുടര്‍ച്ചയായ അഞ്ചാം ദിവസമാണ്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എത്ര നാള്‍ തുടരേണ്ടി വരുമെന്ന് വ്യക്തമല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. കടുത്ത ചൂടും മഴയുടെ ലഭ്യതയിലുണ്ടായ വലിയ കുറവും കാരണം ആഭ്യന്തര ഉത്പാദനത്തിലുണ്ടായ ഇടിവാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com