Saturday, July 18, 2026
Homeകേരളംജാമ്യത്തിലിറങ്ങിയതിന് ശേഷവും കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചുവെന്ന കേസിൽ യൂട്യൂബർ രാജൻ...

ജാമ്യത്തിലിറങ്ങിയതിന് ശേഷവും കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചുവെന്ന കേസിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ജാമ്യത്തിലിറങ്ങിയതിന് ശേഷവും കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചുവെന്ന കേസിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ. മുമ്പേ ഇതേ കാര്യത്തിന് അറസ്റ്റിലായ ഇയാൾ വീണ്ടും കുറ്റം ചുമത്തിയ സാഹചര്യത്തിലാണ് ഈ നടപടി.

ഇന്നലെ രാത്രിയിലാണ് രാജൻ ജോസഫിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാജൻ ജോസഫിനെക്കൂടാതെ സിബി എന്നയാൾക്ക് എതിരെ പരാതി നൽകിയിട്ടുണ്ട്. രാജൻ ജോസഫ് അടൂർ പോലീസ് സ്റ്റേഷനിലുണ്ട്. അടൂർ പൊലീസ് എറണാകുളത്ത് എത്തിയാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ച അതേ ദിവസം തന്നെയാണ് ഇയാൾ ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ ചെയ്തതെന്നാണ് ആരോപണം.

മുൻ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ഒളിവിൽപ്പോയ രാജനെ തിരഞ്ഞ് പിടിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഇയാൾ കോടതിയിൽ നിന്ന് ജാമ്യം നേടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com