Thursday, July 9, 2026
Homeകേരളം'കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജ്': തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് കെ. കരുണാകരൻ്റെ പേര്;...

‘കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജ്’: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് കെ. കരുണാകരൻ്റെ പേര്; സർക്കാർ ഉത്തരവിറങ്ങി

കെ കരുണാകരൻെറ പേരിൽ മെഡിക്കൽ കോളജ്. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജിന് കെ.കരുണാകരൻെറ പേരിട്ടു. കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജ് എന്ന പേരിട്ട് ഉത്തരവിറക്കി. തിരുവനന്തപുരത്തെ ജനറൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവ ചേർത്താണ് പുതിയ മെഡിക്കൽ കോളജ്.

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജിന് കേരളം കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടിയിരുന്നു. മെഡിക്കല്‍ കോളജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയന വര്‍ഷം പ്രവേശനം നടത്താനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മന്ത്രി കെ മുരളീധരന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എന്‍എച്ച്എം പദ്ധതികളുടെ അവലോകന യോഗത്തിലാണ് മന്ത്രി കേരളത്തിന്റെ സുപ്രധാന ആവശ്യം ഉന്നയിച്ചത്.മെഡിക്കല്‍ കോളജിനായി കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്നും ഉറപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേന്ദ്രസഹായമായ 150 കോടി ഉടന്‍ അനുവദിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എയിംസിനായി 10 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സാധ്യത പഠനം പൂര്‍ത്തിയാക്കി ഉടന്‍ എയിംസിനായി അനുമതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡുമായി നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com