Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ചേരാനല്ലൂര്‍ അപകടം: കാറിന്റെ ഉടമ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും | മലയാളിമനസ്സ്
Tuesday, October 27, 2026
Homeകേരളംചേരാനല്ലൂര്‍ അപകടം: കാറിന്റെ ഉടമ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

ചേരാനല്ലൂര്‍ അപകടം: കാറിന്റെ ഉടമ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

കൊച്ചി: ചേരാനല്ലൂരിൽ ആഡംബര കാറിടിച്ച് ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ പ്രതിയായ പതിനേഴുകാരന്റെ പിതാവും കാറിന്റെ ഉടമയുമായ അഡീഷണൽ ജഡ്ജി റെനോ ഫെര്‍ണാണ്ടസിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് ഹൈക്കോടതിയിൽ നിന്നുള്ള അനുമതി ലഭിക്കേണ്ടതുണ്ട്. അത് ലഭിച്ചാലുടൻ നടപടിയിലേക്ക് കടക്കുമെന്നാണ് അറിയുന്നത്.

അതെസമയം കാറോടിച്ച പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ പോലീസ് ജില്ലാ കോടതിയിൽ സമർപ്പിക്കുമെന്നും വിവരമുണ്ട്.അതിനിടെ, കേസിൽ നേരിട്ട് മേൽനോട്ടം വഹിക്കാൻ എഡിജിപി പി വിജയൻ ഇന്ന് കൊച്ചിയിലെത്തും. ആഭ്യന്തരമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ കേസിൽ നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് എഡിജിപി എത്തുന്നത്.

പി വിജയൻ ഇന്ന് ചേരാനല്ലൂരിൽ നേരിട്ടെത്തി അന്വേഷണ പുരോഗതി വിലയിരുത്തുമെന്നും റിപ്പോർട്ടുണ്ട്. മൂന്ന് ആവശ്യങ്ങളാണ് ജയബാലകൃഷ്ണന്റെ കുടുംബം മുമ്പോട്ടു വെക്കുന്നത്. 17 കാരന്റെ ജാമ്യം റദ്ദാക്കുക, ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് പോലീസിന്റേത്. ഇക്കാര്യങ്ങളിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുടുടംബത്തെ നേരിട്ടു വിളിച്ച് ഉറപ്പ് നൽകിയിട്ടുണ്ട്.

അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും എന്നും അറിയുന്നു. ഇതിനുള്ള നിർദ്ദേശം ആഭ്യന്തരമന്ത്രി നൽകിയതായാണ് വിവരം. കേസിന്റെ തുടർന്നുള്ള അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ഇതിന്റെ മേൽനോട്ടമാണ് എഡിജിപി പി വിജയന്.

അതെസമയം തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ നടപ്പിലാക്കുന്നതിൽ കാലതാമസമുണ്ടായാൽ വീണ്ടും പ്രതിഷേധവുമായി സ്റ്റേഷനിലേക്ക് എത്തുമെന്നാണ് അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ നിലപാട്. ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുടുംബം നടത്തിവന്ന സമരം ഇന്നലെ താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല നേരിട്ട് ഇവരെ ഫോണിൽ വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അന്വേഷണത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്.

നേരത്തെ ഡിസിപിയും കുടുംബവുമായി നടത്തിയ ചർച്ചകളിൽ മുമ്പോട്ടു വെക്കപ്പെട്ട നിർദ്ദേശങ്ങളിൽ കുടുംബം സംതൃപ്തരായിരുന്നില്ല. കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്റ്റേഷനിൽ എത്തി കുടുംബത്തെ കണ്ടിരുന്നു. ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ജയബാലകൃഷ്ണന്റെ മക്കളോട് ഫോണിൽ നേരിട്ട് സംസാരിക്കുകയും ചെയ്തു. ഇന്ന് നാലുമണിക്ക് മുൻപ് തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ ചേരാനല്ലൂർ സ്റ്റേഷനു മുന്നിൽ സമരം തുടരുമെന്ന് കുടുംബം പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ