Sunday, June 7, 2026
Homeകേരളം'വിസില്‍ ബ്ലോവറാകൂ...'അഴിമതിക്ക് തടയിടൂ': അഴിമതി ചെയ്യുന്നവരെക്കാള്‍ അപകടകാരികളാണ് അഴിമതി കണ്ടിട്ടും മൗനം പാലിക്കുന്നവര്‍

‘വിസില്‍ ബ്ലോവറാകൂ…’അഴിമതിക്ക് തടയിടൂ’: അഴിമതി ചെയ്യുന്നവരെക്കാള്‍ അപകടകാരികളാണ് അഴിമതി കണ്ടിട്ടും മൗനം പാലിക്കുന്നവര്‍

പ്രോജക്ട് സീറോ അഴിമതി പൂജ്യത്തിലേക്ക്, കേരളം മാതൃകയിലേക്ക്. ഒരു വിസില്‍ബ്ലോവര്‍ നല്‍കുന്ന വിവരം പൊതുമുതല്‍ നഷ്ടപ്പെടുന്നത് തടയാനും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സഹായിക്കുന്നു. ഈ പദ്ധതിപ്രകാരം വിസില്‍ബ്ലോവറുടെ പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുന്നു.

കാരണം നിങ്ങള്‍ നല്‍കുന്ന ഒരു വിവരം സമൂഹത്തിന് വലിയ മാറ്റം സൃഷ്ടിച്ചേക്കാം. സത്യത്തിന്റെ പക്ഷത്ത് നില്‍ക്കുന്നവരെ സംരക്ഷിക്കുക എന്നത് അഴിമതിരഹിത സമൂഹം സൃഷ്ടിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ്.

ആരാണീ വിസില്‍ ബ്ലോവര്‍ ?

നമുക്കറിയാം ഒരു സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ഏറ്റവും വലിയ തടസ്സങ്ങളിലൊന്നാണ് അഴിമതി. അഴിമതി മൂലം സേവനങ്ങള്‍ വൈകുന്നു, പൊതുമുതല്‍ അപഹരിക്കപ്പെടുന്നു, ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. അഴിമതിയെ ഇല്ലാതാക്കാനുള്ള ഈ പോരാട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കേണ്ടവരാണ് വിസില്‍ബ്ലോവര്‍മാര്‍.

വിസില്‍ബ്ലോവര്‍ എന്നത്, താന്‍ നേരിടുന്നതോ തനിക്ക് അറിവിലുള്ളതോ ആയ അഴിമതി, കൈക്കൂലി ഇടപാടുകള്‍, അധികാരദുര്‍വിനിയോഗം, മറ്റു ക്രമക്കേടുകള്‍ എന്നിവയുമായി, ബന്ധപ്പെട്ട വിവരങ്ങള്‍ യഥാസമയം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്ന വ്യക്തിയാണ്. അഴിമതി നേരിട്ടാല്‍ മിണ്ടാതിരിക്കാതെ അതിനെതിരെ ശബ്ദമുയര്‍ത്തുന്ന ഓരോ പൗരനും ഒരു വിസില്‍ബ്ലോവറാണ്.

ഒരു കൈക്കൂലി ഇടപാട് റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ സംരക്ഷിക്കപ്പെടാം. ഒരു ക്രമക്കേട് ചൂണ്ടിക്കാണിക്കുന്നതിലൂടെ നിരവധി ആളുകള്‍ക്ക് നീതി ലഭിച്ചേക്കാം. അതുകൊണ്ടുതന്നെ ഒരു വിസില്‍ബ്ലോവറുടെ ധൈര്യവും ഉത്തരവാദിത്തവും സമൂഹത്തിന് വളരെ വിലപ്പെട്ടതാണ്

ഒരു വിസില്‍ബ്ലോവര്‍ നല്‍കുന്ന വിവരം ഒരു കേസിന്റെ തുടക്കമാകാം. അത് ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനരീതികളില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ കാരണമായേക്കും. ഒരു സ്ഥാപനത്തിലെ മാറ്റം ഒരു സമൂഹത്തിന്റെ പുരോഗതിക്ക് വഴിയൊരുക്കാം.

അതിനാല്‍, അഴിമതി കണ്ടാല്‍ പ്രതികരിക്കുക. അഴിമതി വിവരങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുക.

നിങ്ങളുടെ ഒരു വിവരം, നിങ്ങളുടെ ഒരു ഇടപെടല്‍, നിങ്ങളുടെ ഒരു ധൈര്യമായ തീരുമാനം അഴിമതിരഹിതകേരളം എന്ന വലിയ മാറ്റത്തിന് കാരണമായേക്കാം.

‘വിസില്‍ ബ്ലോവറാകൂ…’ അഴിമതിക്ക് തടയിടൂ…

നമുക്കൊരുമിച്ച് അഴിമതിരഹിത കേരളം സൃഷ്ടിക്കാം.’

അഴിമതി ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കൂ…|
ടോള്‍ ഫ്രീ – 1064, 8592900900
വാട്‌സാപ്പ് – 9447789100
ഇമെയില്‍ – vig.vacb@kerala.gov.in
#keralavigilance #Projectzero

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com