തിരുവനന്തപുരം: സസ്പെഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകും എൻ പ്രശാന്തും തിരിക സർവീസിലേക്ക്. ഇരുവരെയും പ്രധാന പോസ്റ്റുകളിൽ നിയമിക്കാനാണ് സർക്കാർ തീരുമാനം. അവരടക്കം സിവിൽ സർവീസ് തലപ്പത്തെ ഉദ്യോഗസ്ഥരുടെ മാറ്റ ഉത്തരവ് ഉടൻ ഇറങ്ങും.
ചീഫ് സെക്രട്ടറി , വ്യവസായ വകുപ്പ് സെക്രട്ടറി തുടങ്ങി നിരവധി പ്രഖ്യാപിത യുഡിഎഫ് ശത്രുക്കളെയും പിണറായി ഭക്തരേയും പ്രധാന തസ്തികകളിൽ നിന്നും മാറ്റണമെന്ന ആവശ്യം വ്യാപകമാണ്.



