തിരുവനന്തപുരം: തൊഴിൽ വകുപ്പ് അഡീഷണൽ ലേബർ കമ്മീഷണർ കെ ശ്രീലാലിന് സസ്പെൻഷൻ. കോംപ്രെഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് ഏജൻസി കേരളയുടെ എക്സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിക്കുമ്പോൾ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നിലവിൽ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൂടിയാണ് ശ്രീലാൽ. ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഉത്തരവിൽ പരാമർശമുണ്ട്.
സിഇഒ ആയിരിക്കെ ഔദ്യോഗിക മൊബൈല്‍ ഫോണുകള്‍ വാങ്ങിയത്, യാത്ര ബത്തകളും ചെലവുകളും അനധികൃതമായി കൈപ്പറ്റിയതില്‍ ഉള്‍പ്പെടെ പരാതി ഉയർന്നിരുന്നു. തൊഴില്‍ വകുപ്പില്‍ ലേബർ കമ്മീഷണർ കഴിഞ്ഞാല്‍ ഉള്ള പദവിയാണ് അഡീഷണല്‍ ലേബർ കമ്മീഷണറുടേത്.



