Wednesday, May 20, 2026
Homeകേരളംപൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും സ്ഥലമാറ്റം

പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും സ്ഥലമാറ്റം

പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും സ്ഥലമാറ്റം. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രശാന്തിനെയും ജനറൽ സെക്രട്ടറി സിആർ ബിജുവിനെയും ആണ് സ്ഥലം മാറ്റിയത്. 10 വർഷമായി യൂണിഫോമിടാതെ സെപെഷ്യൽ ബ്രാഞ്ചിൽ മാത്രം ജോലി ചെയ്തിരുന്ന നേതാക്കളെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റി. സ്ഥലംമാറ്റം സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി.

സ്പെഷ്യൽ ബ്രാഞ്ചിൽ ആയിരുന്ന ആർ പ്രശാന്തിനെ മ്യൂസിയം എസ്എച്ച്ഒ പദവിയിലേക്കാണ് മാറ്റിയത്. കഴിഞ്ഞ 10 വർഷമായി സ്പെഷ്യൽ ബ്രാഞ്ചിൽ ആയിരുന്നു പ്രശാന്ത്. ജനറൽ സെക്രട്ടറി സിആർ ബിജുവിനെ സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് കൊച്ചി സിറ്റിയിലേക്കാണ് മാറ്റിയത്. കൊച്ചി സിറ്റിയിലെ ഏതു പൊലീസ് സ്റ്റേഷനിലാണ് ബിജുവിനെ നിയമിക്കേണ്ടതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ തീരുമാനമെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com