യു എ ഇ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നേരിട്ടത് ആറ് ഡ്രോണുകളെന്ന്, യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇറാഖിൽ നിന്നും അയച്ച ഡ്രോണുകളാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. യു എ ഇ യിലെ സിവിലിയൻ-സുപ്രധാന മേഖലകളെയാണ് ആക്രമണം ലക്ഷ്യമിട്ടതെന്നും ഇവയെ പ്രതിരോധിച്ചെന്നും യു എ ഇ വ്യക്തമാക്കി.
ഏത് ഭീഷണികളെയും നേരിടാൻ സായുധസേന തയ്യാറെന്ന് യു എ ഇ പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മെയ് 17 ന് അബുദാബി ബറാക്ക ആണവ നിലയത്തിന് നേരെ നടന്ന ആക്രമണത്തിൽ, ജനറേറ്ററിന് തീപിടിച്ചിരുന്നു.
ആളപായം ഉണ്ടായിരുന്നില്ല. അതേസമയം, രാജ്യാന്തര നിയമങ്ങൾക്ക് അനുസൃതമായി, പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും രാജ്യം സ്വീകരിക്കുമെന്നും ഇതിന് യു എ ഇ യ്ക്ക് പൂർണ അവകാശമുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി



