Wednesday, May 20, 2026
Homeഇന്ത്യലോണെടുത്ത് യൂസ്ഡ് കാർ വാങ്ങാൻ പ്ലാനുണ്ടോ ? എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

ലോണെടുത്ത് യൂസ്ഡ് കാർ വാങ്ങാൻ പ്ലാനുണ്ടോ ? എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

പുതിയൊരു കാ‍ർ വാങ്ങുന്നതിന് പകരം സെക്കൻഡ് വാഹനങ്ങൾ എന്ന ഓപ്ഷനിലേക്ക് ഇന്ന് ഒട്ടുമിക്ക ആളുകളും മാറിയിട്ടുണ്ട്. പ്രധാന വാഹനങ്ങളുടെയെല്ലാം സെക്കൻഡ്ഹാൻഡ് വാഹനങ്ങൾ ഉടനടി വിപണിയിൽ സുലഭമാവുന്നതാണ് ഇതിന് പിന്നിലെ കാരണം.

യൂസ്ഡ് കാർ വിപണി ഇന്ന് കുറേക്കൂടി വിപുലമായിട്ടുണ്ട്. എന്നാൽ പലപ്പോഴും യൂസ്ഡ് കാറുകൾ വാങ്ങുമ്പോൾ പറ്റിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ വാഹനങ്ങൾ വാങ്ങുമ്പോൾ മറക്കരുതാത്ത ചില കാര്യങ്ങളുണ്ട്.

പുതിയ കാർ ലോണുകളെ അപേക്ഷിച്ച് സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ ലോണുകൾക്ക് പലിശ നിരക്ക് കൂടുതലായിരിക്കും. വിവിധ ധനകാര്യ സ്ഥാപനങ്ങൾ വ്യത്യസ്ത നിരക്കുകൾ ആയിരിക്കും ഈടാക്കുന്നത്. അതിനാൽ ബാങ്കുകൾ ഫൈനാൻസുകൾ എന്നിവയിൽ നിന്നുള്ള ഫൈനാൻസുകൾ താരതമ്യം ചെയ്യുക.

പുതിയ വാഹനങ്ങളെ അപേക്ഷിച്ച് സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ ലോണുകൾക്ക് കാലാവധി കുറവായിരിക്കും. ലോൺ കാലാവധി കൂട്ടിയാൽ മാസ അ‍ടവ് കുറയുമെങ്കിലും ആകെ അടയ്ക്കേണ്ടുന്ന പലിശയിൽ വർദ്ധനവ് ഉണ്ടായേക്കാം. അതിനാൽ ഇവ രണ്ടും തമ്മിൽ താരതമ്യം ചെയ്തതിന് ശേഷം മാത്രം കാലാവധി തിര‍ഞ്ഞെടുക്കുക.

വളരെ പഴക്കമുള്ള വാഹനങ്ങൾക്ക് ലോൺ നൽകുന്നതിൽ സ്ഥാപനങ്ങൾക്ക് നിയന്ത്രണമുണ്ട്. എട്ട് മുതൽ പത്ത് വർഷം വരെ പഴക്കമുള്ള വാഹനങ്ങൾക്ക് ലോൺ ലഭിക്കാൻ ബുദ്ധിമുട്ടാണ്. ലോൺ യോ​ഗ്യതാ മാനദണ്ഡങ്ങൾ കൃത്യമായി പരിശോധിക്കണം.

ശമ്പളക്കാരായ വ്യക്തികൾക്കും തൊഴിൽ ചെയ്യുന്നവർക്കും പ്രത്യേക മാനദണ്ഡങ്ങളാണുള്ളത്. ചില സ്ഥാപനങ്ങൾ മിനിമം വരുമാന പരിധി നിഷ്കർഷിക്കുന്നുണ്ട‍്. ലോണിനായി അപേക്ഷിക്കുമ്പോൾ തിരിച്ചറിയൽ രേഖ, വിലാസം തെളിയിക്കുന്ന രേഖ, വരുമാന സർട്ടിഫിക്കറ്റ് എന്നിവ ഉറപ്പായും സമർപ്പിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com